മഴക്കാലമാണ് , സൂക്ഷിക്കണം എലിപ്പനിയെ
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

മഴക്കാലമാണ് , സൂക്ഷിക്കണം എലിപ്പനിയെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2019, 06:03 pm IST
FacebookTwitterWhatsAppTelegram

പ്രളയബാധിത മേഖലകളിലെ പകര്‍ച്ച വ്യാധികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് എലിപ്പനി. ലെപ്ടോസ്പൈറ ജനുസില്‍പ്പെട്ട ഒരിനം സ്പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ജന്തുജന്യരോഗമാണ് എലിപ്പനി. കെട്ടി നില്‍ക്കുന്ന വെള്ളത്തിലൂടെയാണ് എലിപ്പനി പകരുന്നത്. രോഗാണുവാഹകരായ ജന്തുക്കളുടെ മൂത്രം, വിസര്‍ജ്ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നവരിലാണ് രോഗം വ്യാപിക്കുന്നത്.

എലി, അണ്ണാന്‍, പശു, ആട്, നായ എന്നീ ജന്തുക്കളുടെ മൂത്രം കലര്‍ന്ന ജലാശയങ്ങളില്‍ ലെപ്‌ടോസ്‌പൈറ ഒരുപാട് നാള്‍ ജീവിച്ചിരിക്കും. സൂര്യപ്രകാശവും ഒഴുക്കും ഉള്ള സാഹചര്യങ്ങളില്‍ ഇവ സ്വയം നശിക്കപ്പെടുകയും ചെയ്യും. ശരീരത്തിലുണ്ടാകുന്ന മുറിവുകള്‍ വഴിയാണ് രോഗാണു ശരീരത്തില്‍ പ്രവേശിക്കുക.

രോഗാണു ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ 4 മുതല്‍ 20 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. സാധാരണ വൈറല്‍ പനി പോലെ ആരംഭിക്കുമെങ്കിലും ക്രമേണ അതിശക്തമായ തലവേദനയും പേശീ വേദനയും ഉണ്ടാകും. കണ്ണിന് ചുറ്റുമുള്ള ചുവപ്പ്, മഞ്ഞപ്പിത്തം എന്നിവയും എലിപ്പനിയുടെ ലക്ഷണങ്ങളാണ്. വയറുവേദന, ഛര്‍ദ്ദി, വയറിളക്കം എന്നീ ലക്ഷണങ്ങളും ചിലരില്‍ കാണാറുണ്ട്. തുടക്കത്തില്‍ തന്നെ ശരിയായ ചികിത്സ നല്‍കുകയാണെങ്കില്‍ രോഗം പൂര്‍ണ്ണമായും ഭേദമാക്കാം.

എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ, ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടുകയോ ആശുപത്രികളെ സമീപിക്കുകയോ ചെയ്യണം. ഒരു കാരണവശാലും സ്വയം ചികിത്സ ചെയ്യരുത്.

ശ്വാസകോശം, വൃക്കകള്‍, ഹൃദയം, തലച്ചോറ് എന്നീ ആന്തരികാവയവങ്ങളെ ബാധിക്കുമ്പോഴാണ് എലിപ്പനി ഗുരുതരമാകുന്നത്. രോഗ പ്രതിരോധശേഷി കുറഞ്ഞവരിലും പ്രായമായവരിലുമാണ് എലിപ്പനി സങ്കീര്‍ണമാകുന്നത്. പെന്‍സിലിന്‍, ഡോക്‌സിസൈക്ലിന്‍, സിഫാലോസ്‌പോറിനുകള്‍, അസിത്രോമൈസിന്‍ എന്നിവയാണ് എലിപ്പനിക്കെതിരായ ആന്റീബയോട്ടിക്കുകള്‍.

കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ ഇറങ്ങേണ്ടവര്‍ നിര്‍ബന്ധമായും പ്രതിരോധമരുന്ന് കഴിക്കണം.

Share96TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies