ഇന്ത്യന്‍ ടീം ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും തമ്മില്‍ സ്വരചേര്‍ച്ചയില്ലെന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ അസൂയാലുവായ ഏതെങ്കിലും കളിക്കാരനായിരിക്കാമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്ക്കര്‍.
നേരത്തെ, കപില്‍ദേവും താനും തമ്മില്‍ ഭിന്നതയുണ്ടെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നെന്നും രണ്ടുപേരും അത് നിഷേധിച്ചിട്ടും ആരും വിശ്വസിക്കാന്‍ തയാറായില്ലെന്നും ഇന്നും ആരും അതു തിരുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും ഗവാസ്ക്കര്‍ പറഞ്ഞു.
ലോകകപ്പ് സെമിഫൈനലില്‍ നിന്നും പുറത്തായതോടെയാണ് വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും തമ്മില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. പിന്നാലെ, വിരാടിന്റെ ഭാര്യ അനുഷ്ക ശര്‍മ്മയെ രോഹിത് ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതോടെ വാര്‍ത്തകള്‍ക്ക് മറ്റൊരു നിറം നല്‍കുകയായിരുന്നു. ഭിന്നത കാരണമാണ് ഇത്തരത്തില്‍ സംഭവിച്ചതെന്നുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
അതേസമയം, തങ്ങള്‍ക്കിടയില്‍ യാതൊരു വിധ അഭിപ്രായ ഭിന്നതകളും ഇല്ലെന്നും പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നും വിരാട് വ്യക്തമാക്കിയിരുന്നു.