ഉയരങ്ങള്‍ കീഴടക്കി 'റണ്‍ മെഷീന്‍'; ഗാംഗുലിയെ മറികടന്നു ഇനി സച്ചിൻ; വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ കോഹ്‌ലിക്ക് മുന്നില്‍ പഴങ്കഥയായ റെക്കോര്‍ഡുകള്‍ ഇവയൊക്കെയാണ്
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഉയരങ്ങള്‍ കീഴടക്കി ‘റണ്‍ മെഷീന്‍’; ഗാംഗുലിയെ മറികടന്നു ഇനി സച്ചിൻ; വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ കോഹ്‌ലിക്ക് മുന്നില്‍ പഴങ്കഥയായ റെക്കോര്‍ഡുകള്‍ ഇവയൊക്കെയാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2019, 08:23 am IST
Facebook
Twitter
WhatsAppTelegram

പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: ക്രിക്കറ്റിലെ ഏറ്റവും സ്ഥിരതയുള്ള ബാറ്റ്‌സ്മാന്‍ ആരാണെന്ന ചോദ്യത്തിന് വിരാട് കോഹ്‌ലിയോട് താരതമ്യം ചെയ്യാന്‍ ഇന്ന് വിരലിൽ എണ്ണാവുന്ന കളിക്കാര്‍ മാത്രമേ രാജ്യാന്തര ക്രിക്കറ്റില്‍ ഉണ്ടാകൂ. എന്നാല്‍ ഓരോ മത്സരങ്ങള്‍ കഴിയുമ്പോഴും റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന കോഹ്‌ലിയുടെ പ്രകടനത്തെ ആശ്ചര്യത്തോടെയാണ് ക്രിക്കറ്റ് ലോകം നോക്കിക്കാണുന്നത്.

ഇന്നലെ കരിയറിലെ 42-ാം ഏകദിന സെഞ്ച്വറി കുറിച്ച വിരാട് ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിനോട് ഒരുപടി കൂടി അടുത്തിരിക്കുകയാണ്. 6 സെഞ്ച്വറികള്‍ കൂടി നേടിയാല്‍ കോഹ്‌ലിക്ക് സച്ചിന്റെ 48 സെഞ്ച്വറികള്‍ക്കൊപ്പമെത്താം.

ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡാണ് ഇന്നലെ കോഹ്‌ലി സ്വന്തം പേരിലാക്കിയത്. 64 മത്സരങ്ങളില്‍ നിന്ന് 1930 റണ്‍സ് നേടിയ മുന്‍ പാകിസ്ഥാന്‍ താരം ജാവേദ് മിയാന്‍ദാദിന്റെ 26 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് കോഹ്‌ലി വെറും 34 മത്സരങ്ങളില്‍ നിന്നും മറികടന്നത്.

സെഞ്ച്വറി പ്രകടനത്തോടെ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡ് കോഹ്‌ലി സ്വന്തമാക്കി. വ്യക്തിഗത സ്‌കോര്‍ 78ല്‍ നില്‍ക്കവേയാണ് കോഹ്‌ലി ഈ നേട്ടത്തിന് അര്‍ഹനായത്. 11,363 റണ്‍സ് നേടിയ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയെ മറികടന്ന കോഹ്‌ലിയുടെ പേരില്‍ നിലവില്‍ 11,406 റണ്‍സാണുള്ളത്. 18,426 റണ്‍സുമായി സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഒന്നാമത്.

ഇതിനൊപ്പം ഒരു ടീമിനെതിരെ വേഗത്തില്‍ 2000 റണ്‍സ് തികക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലിയെ തേടിയെത്തി. സഹതാരം രോഹിത് ശര്‍മ്മ ഓസ്‌ട്രേലിയക്കെതിരെ 37 ഇന്നിംഗ്‌സില്‍ പിന്നിട്ട 2000 റണ്‍സ് നേട്ടം മറികടക്കാന്‍ കോഹ്‌ലിക്ക് വിന്‍ഡീസിനെതിരെ ഈ നേട്ടത്തിലെത്താന്‍ 34 ഇന്നിംഗ്‌സുകളേ വേണ്ടി വന്നുള്ളൂ.

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ (3) നേടിയ താരമെന്ന റെക്കോര്‍ഡും കോഹ്‌ലിയുടെ പേരിലായി. രണ്ട് സെഞ്ച്വറികള്‍ നേടിയ ഡെസ്‌മോണ്ട് ഹൈനെസാണ് രണ്ടാം സ്ഥാനത്ത്.

Share224
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ ‘ഹോരാ – ദശാദ്ധ്യായി’ പഠന പരമ്പര ഒക്ടോബർ 22 മുതൽ

ഒക്ടോബർ 28 നകം ഇന്ത്യ വിടണം; നടൻ ഇമ്രാൻ ഖാന് മുംബൈ പൊലീസിന്റെ നിർദ്ദേശം

മാസപ്പടി ഹവാല കേസ്: പിണറായി വിജയന്റെ അപ്പീൽ നീക്കം തടഞ്ഞ് ഹൈക്കോടതി; അപ്പീൽ അനുമതി ഹർജികൾ തള്ളി

വന്യജീവി ആക്രമണ നഷ്ടപരിഹാരത്തിൽ വൻ മാറ്റം; കുടുംബങ്ങൾക്കുള്ള തുക 25% കൂട്ടും, കൃഷിനാശത്തിന് ഇരട്ടി നഷ്ടപരിഹാരം

കൊച്ചിയിലെ ജൂതപ്പള്ളിക്ക് നേരെയുണ്ടായ ആക്രമണം; കേരളത്തോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സുരക്ഷാവീഴ്ചയിൽ നടപടിക്ക് സാധ്യത

വാഗമൺ സിമി ക്യാമ്പ് കേസ്: കുറ്റം സമ്മതിച്ച് കൊടുംഭീകരൻ അബ്ദുൾ സുബ്ഹാൻ ഖുറേഷി; ഇന്ത്യൻ മുജാഹിദീൻ സ്ഥാപക നേതാവിന് 25 വർഷം തടവ്

മലപ്പുറത്ത് എംഡിഎംഎ വേട്ട; വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

സൗദിയിൽ കാണാതായ മലയാളി നഴ്‌സ് പൊലീസ് കസ്റ്റഡിയിൽ; ജിദ്ദ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് നിരോധിത മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്ന്, ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies