നവകേരള പുനഃസൃഷ്ടിപ്പിൽ കൈകോർത്തുകൊണ്ട് കലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ ബാൻഡ് അബുദാബി 2018 ൽ കേരളം നേരിട്ട മഹാ പ്രളയത്തിൽ സർവ്വവും നഷ്ട്ടപ്പെട്ട വരന്തരപ്പിള്ളി പൗണ്ട് ജംഗ്ഷൻ സ്വദേശി അബ്ദുൾ ലത്തീഫിനും കുടുംബത്തിനും നിർമ്മിച്ചു നൽകിയ കാരുണ്യ ഭവനത്തിന്റെ താക്കോൽദാനം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് നിർവ്വഹിച്ചു. ഇശൽ ബാൻഡ് അബുദാബി മുഖ്യരക്ഷാധികാരി ഹാരിസ് നാദാപുരം അധ്യക്ഷതവഹിച്ച പൊതുയോഗം, കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ വി.കെ ലതിക, കടങ്ങോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ജലീൽ ആദൂർ, വാർഡ് മെമ്പർ പുഷ്പാ കൃഷ്ണൻകുട്ടി, വാർഡ് മെമ്പർ ബിജു കുന്നേൽ എന്നീ ജനപ്രതിനിധികളുടെ സാനിധ്യത്താൽ സമ്പന്നമായിരുന്നു. ഇശൽ ബാൻഡ് അബുദാബി ചെയർമാൻ റഫീക് ഹൈദ്രോസ് സ്വാഗത പ്രഭാഷണം നടത്തി.