ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം; ആറ് പേരുടെ ചുരുക്കപ്പട്ടികയായി
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം; ആറ് പേരുടെ ചുരുക്കപ്പട്ടികയായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2019, 01:01 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനെ തെരഞ്ഞെടുക്കുനാള്ള ചുരുക്കപ്പട്ടികയായി. ആറ് പേരുള്‍പ്പെടുന്ന പട്ടികയാണ് തയ്യാറായിരിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായ രവി ശാസ്ത്രിയുള്‍പ്പടെയുള്ള ആറ് പേരുടെ പട്ടികയാണ് ബിസിസിഐ തയ്യാറാക്കിയത്.

ടോം മൂഡി, മൈക്ക് ഹെസ്സന്‍, ഫില്‍ സിമ്മന്‍സ്, ലാല്‍ചന്ദ് രജ്പുത്, റോബിന്‍ സിംഗ് എന്നിവരാണ് രവി ശാസ്ത്രിക്ക് പുറമേ പട്ടികയിലിടം നേടിയത്. ബിസിസിഐയുടെ ഉപദേശക സമിതി ചെയര്‍മാനായ കപില്‍ ദേവിന്റെ അദ്ധ്യക്ഷതയില്‍ നടത്തുന്ന അഭിമുഖത്തിന് ശേഷമാകും പരിശീലകന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുക. ഇവരില്‍ രജ്പുത്, റോബിന്‍ സിംഗ് എന്നിവര്‍ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. വിദേശത്തു നിന്നുള്ളവര്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് അഭിമുഖത്തില്‍ പങ്കെടുക്കേണ്ടത്.

ശ്രീലങ്കന്‍ ടീമിന്റെ പരിശീലകനായിരുന്ന ടോം മൂഡി ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളേയും പരിശീലിപ്പിച്ചിട്ടുണ്ട്. മൈക്ക് ഹെസ്സന്‍ 6 വര്‍ഷം ന്യൂസിലാന്‍ഡ് ടീമിന്റെ പരിശീലകനായിരുന്നു. ഹെസ്സന്റെ കീഴിലാണ് 2015 ഏകദിന ലോകകപ്പില്‍ കീവീസ് ഫൈനലിലെത്തിയത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ടീമിന്റെ പരിശീലകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഓപ്പണറായിരുന്ന സിമ്മന്‍സ് അഫ്ഗാനിസ്ഥാന്‍,അയര്‍ലന്‍ഡ് ടീമുകളുടെ പരിശീലകനായിരുന്നു. റോബിന്‍ സിംഗ് 2007ല്‍ പ്രഥമ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഫീന്‍ഡിംഗ് കോച്ചായപ്പോള്‍ രജ്പുതായിരുന്നു ടീമിന്റെ മാനേജര്‍.

മുന്‍ പരിശീലകന്‍ ഗ്യാരി ക്രിസ്റ്റന്‍ അടക്കമുള്ളവര്‍ പട്ടികയിലുണ്ടായിരുന്നു. ഇന്ത്യക്കാരനായ കോച്ചിന് മുൻഗണന നൽകണമെന്നാണ് ഉപദേശക സമിതിയുടെ നിലപാട്. ഇത് രവിശാസ്ത്രിക്ക് അനുകൂലമാകാനാണ് സാധ്യത. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ പിന്തുണ കൂടിയാകുമ്പോള്‍ രവി ശാസ്ത്രിക്ക് നറുക്ക് വീഴാനാണ് കൂടുതല്‍ സാധ്യത. അടുത്ത വെള്ളിയാഴ്ചയാണ് ഇന്ത്യയുടെ പരിശീലകനെ തെരഞ്ഞെടുക്കാനുള്ള അഭിമുഖം നടക്കുക. കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവര്‍ അടങ്ങിയ സമിതിയാണ് ബിസിസിഐ ആസ്ഥാനത്ത് അഭിമുഖം നടത്തുക.

Share96TweetSendShare

More News from this section

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

ലോകകപ്പിലെ പുറത്താകലിന് പിന്നാലെ ടിമില്‍ വന്‍ അഴിച്ചുപണി; പുതിയ പരിശീലകനാകാന്‍ ജോര്‍ജ് ജീസസ്; മാര്‍ട്ടിനസ് പുറത്ത്

മൊറോക്കോയുടെ സ്വപ്‌നക്കുതിപ്പിന് വിരാമം; എംബാപ്പെ-ഡെംബെലെ ഷോയില്‍ ഫ്രാന്‍സ് വീണ്ടും സെമിയില്‍

20 മത്സരങ്ങള്‍… 20 ഗോളുകള്‍! ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി എംബാപ്പെ; ഇനി ലക്ഷ്യം മെസിയുടെ റെക്കോര്‍ഡും മൂന്നാം കിരീടവും

റൊണാള്‍ഡോയും ആതിഥേയരും പുറത്ത്; ലോകകപ്പിന് തിരിച്ചടി, ക്വാര്‍ട്ടര്‍ ടിക്കറ്റ് വില കുത്തനെ ഇടിഞ്ഞു

Latest News

‘തീവ്രവാദി മദനിയെക്കുറിച്ചുള്ള പരാമർശം സഭാരേഖയിൽ നിന്ന് നീക്കിയോ?’; നിയമസഭ പി‍ഡിപിക്ക് കീഴടങ്ങിയോ? വിവാദമായി ഫേസ്ബുക്ക് കുറിപ്പ്; യാഥാർത്ഥ്യമെങ്കിൽ വലിയ ചട്ടലംഘനം

മുഹമ്മദ് ഫര്‍മാൻ വിവാഹം കഴിച്ച പെൺകുട്ടിയെ കാണാനില്ല!! നൽകിയ വിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ സാധിക്കുന്നില്ല; സർക്കാർ ഹൈക്കോടതിയിൽ

ദിവ്യ എസ്. അയ്യർ വിവാദം;’സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരും മാറും; ആവിലും ഇല്ല, ദുനിയാവിലും ഇല്ല എന്ന മട്ടിൽ സംസാരിക്കരുത് ; കെ.കെ. രാഗേഷിനോട് പി.കെ. ശ്രീമതി

‘ദിവ്യ എസ്. അയ്യരെ മാറ്റിയത് സ്വാഭാവികം’; ‘സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റും’; രാഗേഷിന്റെ വിമർശനത്തിൽ വിശദീകരണവുമായി കെ.കെ. ശൈലജ

അട്ടപ്പാടിയിലെ കുട്ടികളുടെ സ്വപ്നങ്ങൾക്ക് കരുത്തേകാൻ നാവികസേന മുൻ മേധാവി; മല്ലീശ്വര വിദ്യാനികേതൻ സന്ദർശിച്ചു; അദ്ദേഹം എത്തിയത് പഠനോപകരണങ്ങളുമായി

‘ഇതാണോ മാപ്പപേക്ഷ?’; കെ. ബിജു IASനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം കോടതിയോട് ഏറ്റുമുട്ടിയാൽ സർക്കാരിനും രക്ഷിക്കാനാകില്ലെന്ന് മുന്നറിയിപ്പ്; പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം

ഫോട്ടോ എടുത്തെന്ന് ആരോപണം; പൊലീസ് ഉദ്യോഗസ്ഥന്റെ ഫോൺ തകർത്ത യുവാവിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം കേന്ദ്രമാക്കി യാക്കോബായ സഭയ്‌ക്ക് പുതിയ മേഖല; മോർ തെയോഫിലോസ് 15ന് സ്ഥാനമേൽക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies