മലപ്പുറം : ഒഴുക്കിൽപ്പെട്ട മകനെയും, ഭാര്യാസഹോദരന്റെ മകനെയും രക്ഷിക്കുന്നതിനിടെ പ്രവാസി യുവാവ് കുഴഞ്ഞു വീണു മരിച്ചു .
വൈകിട്ട് സൗത്ത് പല്ലാറിലാണ് കുട്ടികൾ അപകടത്തിൽപ്പെട്ടത് . രക്ഷാപ്രവർത്തനത്തിനു ശേഷം മുങ്ങിത്താണ റസാഖിനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല . വെള്ളക്കെട്ടിൽ വീണ കുട്ടികളെ രക്ഷിച്ച് കരയ്ക്ക് എത്തിച്ച ശേഷമാണ് റസാഖ് കുഴഞ്ഞ് വീണത് .
ഗൾഫിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ റസാഖ് ഈ മാസം അവസാനം തിരിച്ചു പോകാനിരിക്കെയായിരുന്നു ദുരന്തം .നസീമയാണ് ഭാര്യ .