ഏക് പ്യാര് കാ നഗ്മ ഹേ……ജീവിക്കാന്‍ വേണ്ടി, ഒരു നേരത്തെ അന്നത്തിനു വേണ്ടിയായിരുന്നു മുഷിഞ്ഞ വേഷത്തില്‍ രാണു മറിയ മണ്ടല്‍ റെയില്‍വേ പ്ലാറ്റ്ഫോമിലിരുന്നു പാട്ടു പാടിയിരുന്നത്.
എന്നാല്‍ ആരോ പകര്‍ത്തിയ വെറും രണ്ടേ രണ്ടു മിനിറ്റ് വീഡിയോയാണ് രാണുവിന്റെ ജീവിതം മാറ്റി മറിച്ചത്. നിമിഷനേരം കൊണ്ടാണ് രാണുവിന്റ വിഡീയോ ആയിരങ്ങള്‍ കണ്ടത്. പശ്ചിമ ബംഗാളിലെ രണാഘട്ടിലെ പ്ലാറ്റ്ഫോമിലിരുന്നായിരുന്നു രേണു പാട്ടു പാടിയത്.
ഇപ്പോള്‍ രാണുവിനെ തേടിയെത്തുന്നത് കൈ നിറയെ അവസരങ്ങളാണ്. ഒരു കൂട്ടം ആള്ക്കാര് ഇവരെ കണ്ടെത്തുകയും വന്‍ മേക്കോവര്‍ നല്‍കുകയും ചെയ്തു. പാട്ട് വൈറലായതു പോലെ രാണുവിന്റെ മേക്കോവറും വൈറലായിരിക്കുകയാണ്.
കൊല്‍ക്കത്ത, മുംബൈ, കേരളം എന്നിവിടങ്ങളില്‍ നിന്നും എന്തിനേറെ ബംഗ്ലാദേശില്‍ നിന്നുവരെ പരിപാടികള്‍ അവതരിപ്പിക്കാന്‍ അഭ്യര്‍ഥനകള്‍ ലഭിക്കുന്നുണ്ടെന്നും സ്വന്തം മ്യൂസിക്കല്‍ ആല്‍ബം ചെയ്യാന്‍ വരെ ഓഫര്‍ ലഭിച്ചിട്ടുണ്ടെന്നും ഇവരെ കണ്ടെത്തിയവര്‍ വ്യക്തമാക്കുന്നു.
ഇവരുടെ സംഗീത പരിപാടി സംഘടിപ്പിക്കുന്ന ആളുകളാണ് രാണു മണ്ടാലിന്റെ മേക്കോവര്‍ സ്പോണ്സര് ചെയ്തത്. മുംബൈയില്‍ നടക്കുന്ന ഒരു റിയാലിറ്റി ഷോയില്‍ വിശിഷ്ടാതിഥിയായി ഇവര്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഇതിന്റെ ചെലവും സ്പോണ്‍സര്‍മാര്‍ തന്നെ വഹിക്കും.
പശ്ചിമ ബംഗാള്‍ സ്വദേശിനിയാണ് രാണു മണ്ടല്‍. മുംബൈ സ്വദേശിയായ ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് നാട്ടിലേക്ക് തിരികെ എത്തുകയായിരുന്നു. തുടര്‍ന്ന് ജീവിക്കാന്‍ വേണ്ടിയാണ് ഇവര്‍ പാട്ടുപാടി തുടങ്ങിയത്. നേരത്തെ, നന്നായി പാട്ടുപാടാറുണ്ടയിരുന്നെന്നും
എന്നാല്‍ കുടുംബത്തിന്റെ പിന്തുണ ഇല്ലാത്തതിനാല്‍ നിര്‍ത്തുകയായിരുന്നുവെന്നും രാണു പറഞ്ഞു.
ഷോര്‍ എന്ന ചിത്രത്തില്‍ മുകേഷിനൊപ്പം ലതാ മങ്കേഷ്കര്‍ പാടി ഹിറ്റാക്കിയ ഗാനമാണ് ‘ഏക് പ്യാര് കാ നഗ്മാ ഹേ’
https://youtu.be/K47EWgNQ3Yw