ക്വലാലംപൂര്‍: മതമൗലികവാദത്തിന്റെ പേരില്‍ കുപ്രസിദ്ധനായ സക്കീര്നായിക്കിനെതിരെ നടപടിയെടുക്കണമെന്ന് മലേഷ്യന്‍ മന്ത്രി . മാനവവിഭവശേഷി വികസനവകുപ്പ് മന്ത്രി കുലസേഖരനാണ് രൂക്ഷപ്രതികരണവുമായി എത്തിയിരിക്കുന്നത്. മലേഷ്യന്‍ ഹിന്ദുക്കളെ അപകീര്‍ത്തിപ്പെടുത്തുംവിധം സംസാരിക്കുകയും മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു. മലേഷ്യയിലെ ഹിന്ദുക്കള്‍ക്ക് ഡോ. മഹാതീര്‍ മുഹമ്മദിനോടല്ല മറിച്ച് നരേന്ദ്രമോദിയോടാണ് വിധേയത്വമെന്ന് പ്രസംഗിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിഷയം വിവാദമായത്.
‘നായിക്, മലേഷ്യയ്ക്ക് പുറത്തുനിന്നുള്ളയാളാണ് മാത്രമല്ല അഭയാര്‍ത്ഥിയുമാണ്.മലേഷ്യയുടെ പുരാതനമായ ചരിത്രത്തെക്കുറിച്ച് ഒന്നുമറിയാത്ത ഒരാള്‍ക്ക് ഈ നാട്ടിലെ ജനവിഭാഗത്തെപ്പറ്റി മോശം പരാമര്‍ശം നടത്താന്‍ ആരാണ് അനുവാദം നല്‍കിയത്, ഈ നാടിനോട് അയാള്‍ക്ക് എന്ത് പ്രതിബദ്ധതയാണുള്ളത് ? മലേഷ്യന്‍ മന്ത്രി ചോദിച്ചു.സ്ഥിരംപൗരത്വമുള്ള ഒരാളില്‍ നിന്നുണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തിയാണ് ചെയ്തിരിക്കുന്നത്. അതിനാല്‍ തന്നെ ഈ വിഷയം ക്യാബിനറ്റ് മീറ്റിംഗില്‍ ഉന്നയിക്കുമെന്നും കുലസേഖര പറഞ്ഞു. ഇവിടത്തെ ബഹുസ്വരതയേയും സവിശേഷതയാര്‍ന്ന ജീവിതശൈലികളേയും അപകടത്തിലാക്കിയാല്‍ മുസ്ലീം സമൂഹത്തിന്റെ പിന്തുണകിട്ടുമെന്നാണോ ചിന്തിച്ചത്? മലേഷ്യന്‍ മന്ത്രി ചോദിച്ചു.
‘ഇവിടത്തെ നികുതിദായകരുടെ പണംകൊണ്ടനുഭവിക്കുന്ന സ്വാതന്ത്ര്യവും സുരക്ഷയും മുതലെടുക്കുകയാണ് സക്കീര്‍ നായ്ിക് ചെയ്തിരിക്കുന്നതെന്ന് മന്ത്രി വിമര്‍ശിച്ചു. മറ്റെല്ലാ ഇസ്ലാമികരാജ്യങ്ങളെ അപേക്ഷിച്ച് തികച്ചും സമാധാനപരമായി കഴിയുന്നതിന് കാരണം രാഷ്ട്രീയ നേതൃത്വങ്ങള്‍ തമ്മില്‍ മികച്ച സൗഹൃദവും ആദരവും സ്വാതന്ത്ര്യം നേടിയതുമുതല്‍ നിലനില്‍ക്കുന്നതിനാലാണ്.ഈ നാടിന്റെ പരമോന്നത നിയമം മതേതരവും എല്ലാവരേയും ഉള്ക്കൊള്ളുന്നതുമാണ ്’ ഇപ്പോ ബാരത് മേഖലയുടെ എം.പി കൂടിയായ കുലസേഖര ഓര്‍മ്മിപ്പിച്ചു.
കടുത്ത മതതീവ്രവാദത്തിന്റെ പേരില്‍ ഭാരതസര്‍ക്കാര്‍ കുറ്റംചുമത്തിയിരിക്കെ മലേഷ്യയില്‍ അഭയംപ്രാപിച്ചിരിക്കുന്നയാളാണ് സക്കീര്‍നായിക്. 2016ല്‍ സ്ക്കീറിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ നിരോധിക്കുകയും ചെയ്തിരുന്നു.