ഹൈദരാബാദ്: ഇംഗ്ലീഷ് അക്ഷരമാല പിന്നോട്ട് ടൈപ്പ് ചെയ്ത് ഗിന്നസ് ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ. ഹൈദരാബാദ് സ്വദേശി അഷ്റഫാണ് വെറും 2 .88 സെക്കൻഡുകൾക്കുള്ളിൽ Z മുതൽ A വരെയുള്ള ഇംഗ്ലീഷ് അക്ഷരങ്ങൾ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്ത് റെക്കോർഡ് സൃഷ്ടിച്ചത്. അഷ്റഫ് ഈ അപൂർവ നേട്ടം കൈവരിക്കുന്ന വീഡിയോ ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഇൻസ്റ്റഗ്രാം പേജിലാണ് പങ്കു വച്ചിരിക്കുന്നത്.
കീബോർഡിലെ അക്ഷരങ്ങൾ സെക്കൻഡുകൾക്കുള്ളിൽ ടൈപ്പ് ചെയ്യുന്ന അഷ്റഫിനെ വീഡിയോയിൽ കാണാം. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ ക്ഷണനേരം കൊണ്ട് 10 ലക്ഷം ആൾക്കാരാണ് കണ്ടിരിക്കുന്നത്. അഷ്റഫിനുള്ള അഭിനന്ദനങ്ങൾ കൊണ്ട് കമന്റ് ബോക്സ് നിറഞ്ഞു. പലരും അഷ്റഫിന്റെ അവിശ്വസനീയമായ നേട്ടത്തിൽ അത്ഭുതം പ്രകടിപ്പിച്ചു.
https://www.instagram.com/p/C6d_4cmijki/