തിരുവനന്തപുരം : മഴക്കെടുതിയില്‍ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിനേരിടുമ്പോള്‍ ഒരു ലക്ഷംരൂപയിലധികം മാസ ശമ്പളത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പുതിയ നിയമനം.
സ്പെഷല്‍ ലെയ്സണ്‍ ഓഫീസര്‍ എന്ന തസ്തികയിലാണ് നിയമനം നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ നിയമോപദേഷ്ടാവിന് പുറമെയാണ് ഹൈക്കോടതി അഭിഭാഷകനായ വേലപ്പന് നായരെ നിയമിച്ചത് കേരള ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്റെ വേതനമാണ് വേലപ്പന് നായര്‍ക്കും1,10,000/ രൂപ.
സര്‍ക്കാരുമായി ബന്ധപ്പെടുന്ന കേസുകളുടെ നിരീക്ഷണത്തിനും മേല്‍നോട്ടത്തിനുമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്പെഷ്യല്‍ ലെയ്സണ്‍ ഓഫീസറെ നിയമിക്കാന്‍ കഴിഞ്ഞ മാസം ചേര്‍ന്ന മന്ത്രി സഭാ യോഗം തീരുമാനിച്ചത്.
ഇതനുസരിച്ചാണ് പുതിയ ലെയ്സണ്‍ ഓഫീസര്‍ നിയമനം നടത്തിയത്. ഗവ.പ്ലീഡര്‍മാരുടെ ശമ്പളം പുതുക്കി നിശ്ചയിച്ചതിനനുസരിച്ചാണ്. വേലപ്പന് നായരുടെ ശമ്പളം 1.10 ലക്ഷം രൂപയായി നിശ്ചയിച്ചത്.
വേതനം 76,000 രൂപ, ടെലഫോണ്‍, ഇന്റര്‍നെറ്റ് ബത്ത 1000 രൂപ, യാത്രാബത്ത് 19,000 രൂപ, ആനൂകാലിക പ്രസിദ്ധീകരണങ്ങള്‍ക്കും പുസ്തകങ്ങള്‍ക്കുമുള്ള ബത്ത 14,000 രൂപ എന്നിങ്ങനെയാണ് ലഭിക്കുക.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് ‘പുത്തന്‍’ നിയമനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.