ന്യൂഡല്‍ഹി: 29 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓഗസ്റ്റ് 14ന് ഓള്‍ഡ് ട്രാഫോര്‍ഡ് മൈതാനത്ത് ഒരു സെഞ്ച്വറി പിറന്നു. അത് വെറുമൊരു സെഞ്ച്വറിയായിരുന്നില്ല, ഇംഗ്ലണ്ടിനെതിരെ തോല്‍വിയിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യന്‍ ടീമനെ പൊരുതി നേടിയ സെഞ്ച്വറിയിലൂടെ ഒരു 17കാരന് പയ്യന് സമനിലയിലെത്തിച്ചു. ക്രിക്കറ്റ് ലോകം അത്ഭുതത്തോടെ നോക്കിയ അ പയ്യന് പിന്നീട് രാജ്യാന്തര മത്സരങ്ങളില്‍ 100 സെഞ്ച്വറികള്‍ തികച്ചു. സച്ചിന് രമേശ് ടെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസം സെഞ്ച്വറി വേട്ട തുടങ്ങിയത് 29 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1990ലെ ഓഗസ്റ്റ് 14നാണ്. അന്ന് 119 റണ്‍സ് നേടിയ സച്ചിനായിരുന്നു കളിയിലെ താരം.
അന്ന് 17-ാം വയസില്‍ ലണ്ടനിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ സച്ചിന് തുടങ്ങി വെച്ച സെഞ്ച്വറി വേട്ട അവസാനിച്ചത് 2012ല്‍ ബംഗ്ലാദേശിലെ ധാക്കയിലാണ്. ഇതിനിടെ ക്രിക്കറ്റിലെ നിരവധി റെക്കോര്‍ഡുകള്‍ മാസ്റ്റര്‍ ബ്ലാസ്റ്ററെ തേടിയെത്തി. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ രണ്ട് ഫോര്‍മാറ്റുകളിലുമായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം ഇപ്പോഴും സച്ചിന് തന്നെയാണ്. ഏകദിനത്തില്‍ 18,426 റണ്‍സും ടെസ്റ്റില്‍ 15,921 റണ്‍സുമാണ് സച്ചിന്റെ സമ്പാദ്യം. മൊത്തം 34,357 റണ്‍സ്. നിലവില്‍ രണ്ടാം സ്ഥാനത്തുള്ള മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയേക്കാളും 6000ലധികം റണ്‍സാണ് സച്ചിന്റെ അക്കൗണ്ടിലുള്ളത്. ഏകദിന-ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരവും സച്ചിന് തന്നെ.
1988-89 സീസണിലാണ് അദ്ദേഹം രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചത്. അന്ന് അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടിയപ്പോള്‍ സച്ചിന്റെ പ്രായം 15 വയസ്. തുടര്‍ന്ന് 1989ല്‍ പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ രാജ്യാന്തര മത്സരത്തില്‍ സച്ചിന് അരങ്ങേറ്റം കുറിച്ചു. 37ാം വയസില്‍ രാജ്യത്തിനു വേണ്ടി അവസാന ലോകകപ്പ് കളിച്ച താരം ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി. തുടര്‍ന്ന് 2012ല്‍ അദ്ദേഹം ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 2013ല്‍ രാജ്യത്തിനായി തന്റെ 200ാം ടെസ്റ്റ് മത്സരവും പൂര്‍ത്തിയാക്കി അദ്ദേഹം ക്രിക്കറ്റിനോട് വിട പറയുമ്പോള്‍ 24 വര്‍ഷം നീണ്ട കരിയറിനാണ് അവസാനമായത്.