ന്യൂഡല്‍ഹി: വിവിധ നിറങ്ങളില്‍ തിളങ്ങി പാര്‍ലമെന്റ് മന്ദിരം. എഴുപത്തി മൂന്നാമത് സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി 90 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ മോടി വര്‍ധിപ്പിച്ച് പാര്‍ലമെന്റിന് പുതിയ മുഖം നല്‍കുകയായിരുന്നു.
പ്രത്യേകതരം ഡൈനാമിക് ലൈറ്റിംഗ് സംവിധാനമാണ് ഇതിനായി ഒരുക്കിയത്. പാര്‍ലമെന്റ് മന്ദിരത്തിന്റെ മുന്‍ഭാഗത്ത് 875 എല്‍ഇഡി ലൈറ്റുകളാണ് സ്ഥാപിച്ചത്. ഓരോ സെക്കന്‍ഡിലും എല്‍ഇഡി ലൈറ്റുകള്‍ നിറം മാറും.
ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രിമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലൈറ്റ് സിസ്റ്റം ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ധാരാളം പാര്‍ലമെന്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
27 അടി വീതമുള്ള 144 തൂണുകളുള്ള പാര്‍ലമെന്റ് മന്ദിരത്തിന്റെ മുന്‍ഭാഗം 875 പുതിയ എല്‍ഇഡി ലൈറ്റുകളാല്‍ തിളങ്ങി. ലൈറ്റുകള്‍ പവര്‍-കാര്യക്ഷമമാണ്, മറ്റ് തരത്തിലുള്ള ലൈറ്റുകളെ അപേക്ഷിച്ച് അഞ്ചിലൊന്ന് വൈദ്യുതി മാത്രമേ ഇതിനുവേണ്ടി ചിലവാകുന്നുള്ളു.
റെയ്സീന ഹില്‍സിലെ സൗത്ത് ,നോര്‍ത്ത് ബ്ലോക്കില്‍ സമാനമായ ലൈറ്റിംഗ് സംവിധാനം 2017-ല്‍ സ്ഥാപിച്ചിരുന്നു.
PM @narendramodi inaugurates the dynamic lighting facility at Parliament House Complex in New Delhi. pic.twitter.com/OY1XMjMuCU
— PIB India (@PIB_India) August 13, 2019