ഈസ്റ്റാംബുള്‍: യുവേഫ സൂപ്പര്‍ക്കപ്പില്‍ മുത്തമിട്ട് ലിവര്‍പൂള്‍. പെനാല്‍റ്റി ഷൂട്ട്ഔട്ടില്‍ ചെല്‍സിയെ(5-4)ന് വീഴ്ത്തിയാണ് ലിവര്‍പൂള്‍ കപ്പ് സ്വന്തമാക്കിയത്.
കളിയില്‍ ഇരു ടീമുകളും നിശ്ചിത സമയത്തും അധിക സമയത്തും സമനിലയില്‍ തുടര്‍ന്നത് കൊണ്ടാണ് ഷൂട്ടൗട്ട് വേണമെന്ന് തീരുമാനിച്ചത്.
ഒഴിവര് ജിറൂദിലൂടെ മുപ്പത്താറാം മിനുറ്റില്‍ ചെല്‍സിയാണ് ലീഡ് നേടിയത്. 48-)ം മിനുറ്റില്‍ സാദിയോ മാനെ തിരിച്ചടിച്ചു.
കളിയുടെ നിശ്ചിത സമയത്ത് ഇരു ടീമുകളും (1-1) എന്ന സമനില പാലിച്ചതോടെ മത്സരം മുന്നോട്ട് നീണ്ടു. മാനൈ 95-മത് മിനുറ്റില്‍ രണ്ടാം ഗോള്‍ നേടി.
മാനൈയുടെ ഗോള്‍ കഴിഞ്ഞ് ആറ് മിനിറ്റിന് ശേഷം ജോര്ജിഞ്ഞിയോയിലൂടെ ചെല്‍സിക്ക് രണ്ടാമത്തെ ഗോള്‍ നേടാനായി ഇതോടെ 2-2 എന്ന സ്കോറിലേയ്ക്ക് ഇരുടീമുകളും ഉയര്‍ന്നു.
ഇതിനാല്‍ പെനാല്‍റ്റി ഷൂട്ട് എന്നതിലേയ്ക്ക് മത്സരം നീണ്ടു. ചെല്‍സി ആദ്യ നാല് കിക്കുകളും ഗോള്‍ വലയത്തിനുളളിലാക്കി.
പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജോര്‍ജിഞ്ഞോ ചെല്‍സിയെ ഒപ്പമെത്തിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ലിവര്‍പൂളിന്റെ എല്ലാവരും വിജയം കണ്ടു.
ചെല്‍സിയുടെ റ്റാമി അബ്രഹാമിന് പിഴച്ചതോടെ ലിവര്‍പൂള്‍ കിരീടം സ്വന്തമാക്കി.