അട്ടാരി: രാജ്യം ഇന്ന് രക്ഷാബന്ധന് ആഘോഷിമ്പോള്‍ ഇന്ത്യ-പാകിസ്ഥാന് അതിര്‍ത്തിയില്‍ സ്ത്രീകള്‍ ബിഎസ്എഫ് ജവാന്മാരുടെ കൈയ്യില്‍ രാഖി കെട്ടിയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അട്ടാരി-വാഗാ അതിര്‍ത്തിയിലേക്കാണ് സ്വാതന്ത്ര്യദിനത്തില്‍ സന്ദര്‍ശകരുടെ പ്രവാഹമുണ്ടായത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി സ്ത്രീകളാണ് രക്ഷാബന്ധന് ദിനത്തില്‍ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് എത്തിയത്. ഇതില്‍ അട്ടാരി-വാഗ അതിര്‍ത്തിയിലെ ആഘോഷങ്ങള്‍ ശ്രദ്ധേയമായി. അത്യധികം സന്തോഷത്തോടെയാണ് സ്ത്രീകള്‍ വാഗാ അതിര്‍ത്തിയിലേക്കെത്തിയത്.
രക്ഷാബന്ധന് ദിനത്തില്‍ വാഗാ അതിര്ത്തിയിലെത്താനും സുരക്ഷാ സേനക്കൊപ്പം ആഘോഷങ്ങളില്‍ പങ്കെടുക്കാനും കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പൂനെ സ്വദേശിനിയായ യുവതി പറഞ്ഞു. രാജ്യത്തിന് വേണ്ടി സൈനികര്‍ ചെയ്യുന്ന കഠിനാധ്വാനത്തിന് നന്ദി പറയുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. രക്ഷാബന്ധന് നടത്തിയ ശേഷം സൈനികര്‍ക്ക് മധുരം നല്‍കാനും സ്ത്രീകള്‍ മറന്നില്ല.