തിരുവനന്തപുരം : 108 പേരുടെ മരണത്തിനിടയാക്കിയ ഈ പ്രളയ കാലത്തെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയായി നൽകാനുള്ള അവസരമെന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ .
കഴിഞ്ഞ പ്രളയകാലത്തു സാലറി ചാലഞ്ചിൽ പങ്കെടുക്കാത്ത സർക്കാർ ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകാനുള്ള ‘ നല്ല അവസരമാണ് ‘ ഇപ്പോഴെന്നാണ് മുഖ്യമന്ത്രി പറഞ്ഞത് . ഇത്തവണയും സാലറി ചാലഞ്ച് ഉണ്ടാകുമോയെന്ന ചോദ്യത്തോടു പ്രതികരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന .
കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ നിന്നു കേരളത്തെ പുനർനിർമിക്കാൻ 31,000 കോടി രൂപയെങ്കിലും വേണമെന്നാണു കണക്കു കൂട്ടൽ . ഇപ്പോൾ അത് കൂടുന്നു . സാലറി ചാലഞ്ച് ഈ വർഷവും വേണമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും പിണറായി പറഞ്ഞു .