Life

വാഴയിലയിൽ പൊതിഞ്ഞെടുത്ത ചോറു പൊതിയ്ക്ക് മണം മാത്രമല്ല കേട്ടോ ,ഗുണവുമുണ്ട്

കനലിൽ വാട്ടിയെടുത്ത വാഴയിലയിൽ പൊതിഞ്ഞ തുമ്പപ്പൂ ചോറും, ചമ്മന്തിയും, ലേശം
കണ്ണി മാങ്ങാ അച്ചാറും അതു മാത്രം മതി വയറ് മാത്രമല്ല മനസ്സും നിറയും. സ്വാദിനൊപ്പം നിരവധി ആരോഗ്യപരമായ ഗുണങ്ങളും പൊതിച്ചോറിലുണ്ട്. ആരോഗ്യത്തിന് ഗുണകരമായി നിരവധി ഘടകങ്ങള്‍ വാഴയിലയില്‍ ഉണ്ട്.

പോളി ഫിനോളുകള്‍, ക്ലോറോഫില്ല്, ഹെമിസെല്ലുലോസ്, പ്രോട്ടീനുകള്‍, കരോട്ടിന്‍, വിറ്റാമിന്‍ എ, കാത്സ്യം, സിട്രിക് ആസിഡ്, എന്നിവ വാഴയിലയിലയില്‍ അടങ്ങിയിട്ടുണ്ട്. ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുള്ള പ്രകൃതിദത്ത ആന്റീ ഓക്‌സിഡന്റായ എപ്പിഗാലോകാറ്റേക്കിന്‍ എന്ന ഘടകവും വാഴയിലയിലുണ്ട്. ശരീരത്തിലെ ഫ്രീറാഡിക്കലുകളോട് പൊരുതി രോഗം വരുന്നത് തടയുകയും കാന്‍സറിനെ പ്രതിരോധിക്കാുകയും ചെയ്യുന്നു.

പ്രമേഹം ഇല്ലാതാക്കാനും ഫംഗസ്, വൈറസ്, ബാക്ടീരിയ തുടങ്ങിയ രോഗാണുക്കളെ പ്രതിരോധിക്കാനുമുള്ള കഴിവ് വാഴയിലയ്ക്കുണ്ട്. ഉദരാരോഗ്യത്തിനും വാഴയിലയില്‍ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.

വാഴയിലയില്‍ പൊതിഞ്ഞ ഭക്ഷണത്തിന് രുചിയും മണവും നല്‍കുന്നത് ഇതില്‍ അടങ്ങിയിരിക്കുന്ന മെഴുകു പോലുള്ള ആവരണമാണ്. ഇല കുതിര്‍ന്നു പോകാതിരക്കാന്‍ സഹായിക്കുന്നതും ഈ ആവരണമാണ്.

ഇലയിലുള്ള ക്ലോറോഫില്‍ അള്‍സറിനെ ഇല്ലാതാക്കാനും സഹായിക്കും. ചര്‍മ്മസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും അകാല വാര്‍ധക്യം തടയാനും ഇത് സഹായിക്കും. രക്തം ശുദ്ധീകരിക്കാനും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകാനും വാഴയിലയിലെ ഘടകങ്ങള്‍ക്ക് കഴിയും.

275 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close