ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ , ഇന്ത്യൻ ഇസ്ലാമിക് സെന്റർ ,കേരള സോഷ്യൽ സെന്റർ, മലയാളി സമാജം, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് വർണ്ണശബളമായ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.അബുദാബി ഇന്ത്യ സോഷ്യൽ സെന്ററിൽ നടന്ന പരിപാടിയിൽ യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി മുഖ്യാതിഥിയായിരുന്നു .ദേശഭക്തിഗാനങ്ങൾ, സ്വാതന്ത്ര്യ സമര മുഹൂർത്തങ്ങളുടെ ആവിഷ്കാരം, ലഘുനാടകങ്ങൾ എന്നിവയെല്ലാം വിവിധ സംഘടനകൾ അവതരിപ്പിപ്പിച്ചു.ഇന്ത്യ സോഷ്യൽ സെന്റർ പ്രസിഡന്റ് ഡി.നടരാജൻ അദ്ധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ വിവിധ സംഘടനാ പ്രതിനിധികൾ സംബന്ധിച്ചു. നൂറുകണക്കിന് പ്രവാസികളാണ് ആഘോഷങ്ങളുടെ ഭാഗമായത്.