ഇന്ത്യയുടെ ബ്രഹ്മാസ്ത്രമായി ബ്രഹ്മോസ് ; സംഹാരപരിധി 800 ലേക്ക് ഉയർത്തുന്നു , എന്തിനെന്ന ചോദ്യമുയർത്തി പാകിസ്ഥാൻ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഇന്ത്യയുടെ ബ്രഹ്മാസ്ത്രമായി ബ്രഹ്മോസ് ; സംഹാരപരിധി 800 ലേക്ക് ഉയർത്തുന്നു , എന്തിനെന്ന ചോദ്യമുയർത്തി പാകിസ്ഥാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2019, 12:25 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തെ തന്നെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ പരിധി വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ . 300 ൽ നിന്ന് 500 ഉം അത് ഒരു വർഷത്തിനുള്ളിൽ 800 ഉം ആക്കി ഉയർത്താനാണ് ഡി ആർ ഡി ഒ യുടെ തീരുമാനം . ബ്രഹ്മോസ് 500 കിലോമീറ്റർ പരിധിയിൽ എത്തുമ്പോൾ തന്നെ പാകിസ്ഥാനും ,ചൈനയുടെ പകുതി ഭാഗവും അതിനുള്ളിൽ വരും .

500 കിലോമീറ്ററാക്കി ഉയർത്തുന്ന ബ്രഹ്മോസ് മിസൈലിന്റെ പരീക്ഷണം ഉടൻ ഉണ്ടാകും .റഷ്യയുമായി ചേർന്ന് നിർമ്മിക്കുന്ന ബ്രഹ്മോസിന്റെ ദൂരപരിധി വർദ്ധിപ്പിക്കാൻ കഴിഞ്ഞ വർഷം തന്നെ ഇന്ത്യ തീരുമാനിച്ചിരുന്നു.നിലവിൽ 3600 കിലോമീറ്റർ വേഗമാണ് സൂപ്പർ സോണിക്ക് ബ്രഹ്മോസ് മിസൈലിനുള്ളത്.

2017 ൽ ഇന്ത്യയ്‌ക്ക് മിസൈൽ ടെക്നോളജി കൺട്രോൾ റെജിമിൽ അംഗത്വം ലഭിച്ചതോടെയാണ് ബ്രഹ്മോസിന്റെ പരിധി വർദ്ധിപ്പിക്കാൻ സാദ്ധ്യമായത് . ചൈനയുടെ ശക്തമായ എതിർപ്പിനെ മറികടന്നാണ് ഇതിൽ ഇന്ത്യയ്‌ക്ക് അംഗത്വം ലഭിച്ചത് .

500 കിലോഗ്രാം വരെ ഭാരമുള്ളതും 300 കിലോമീറ്റര്‍ വരെ പരിധിയുള്ളതുമായ മിസൈലുകളും ഡ്രോണുകളും പരിശോധിക്കുകയും സാങ്കേതിക വിദ്യകൾ പരസ്പരം കൈമാറുകയും ചെയ്യുന്നതിനു എം ടി സി ആർ അംഗരാജ്യങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട് .

എം ടി സി ആറിൽ അംഗങ്ങളല്ലാത്ത രാജ്യങ്ങൾക്ക് 300 കിലോമീറ്ററിൽ കൂടുതൽ പരിധിയുള്ള മിസൈലുകൾ കൈമാറുന്നതിനു വിലക്കുണ്ടായിരുന്നു . റഷ്യ നേരത്തെ എംടിസിആറില്‍ അംഗമായിരുന്നു. ഇക്കാരണത്താല്‍ ഇന്ത്യ റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസിന്റെ പരിധി 300 കിലോമീറ്ററിൽ കുറയുകയായിരുന്നു . ഈ പ്രതിസന്ധിയാണ് അംഗത്വം ലഭിച്ചതോടെ ഇന്ത്യ മറികടന്നത് .

മാത്രമല്ല വളരെ പെട്ടെന്ന് തന്നെ 800 കിലോമീറ്റർ ദൂരപരിധിയിൽ എത്താൻ കഴിയും വിധം ബ്രഹ്മോസിന്റെ വിപുലപ്പെടുത്താനുമാണ് ഇന്ത്യയുടെ നീക്കം.ബ്രഹ്മോസിനെക്കാൾ റേഞ്ചുള്ള ബാലിസ്റ്റിക് മിസൈലുകൾ ഇന്ത്യക്കുണ്ട്. എന്നാൽ ബാലിസ്റ്റിക് മിസൈലുകളെ അപേക്ഷിച്ച് ബ്രഹ്മോസിനുള്ള കൃത്യതയും,സൂക്ഷ്മതയുമാണ് ദീർഘദൂര ബ്രഹ്മോസ് മിസൈൽ നിർമിക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്.

അതെ സമയം നെഹ്രു വിഭാവനം ചെയ്ത ഇന്ത്യ ഇങ്ങനെയായിരുന്നില്ലെന്നും ,ആയുധങ്ങൾ വാങ്ങിക്കൂട്ടുന്ന നരേന്ദ്രമോദി സർക്കാർ സമാധാന ഇന്ത്യ എന്ന നെഹ്രുവിന്റെ കാഴ്‌ച്ചപ്പാടിൽ നിന്ന് അകലെയാണെന്നുമാണ് പാകിസ്ഥാന്റെ വാദം .

ഇന്ത്യ ആണവായുധം ഉപേക്ഷിക്കുകയാണെങ്കിൽ തങ്ങളും ഉപേക്ഷിക്കാമെന്ന് അടുത്തിടെ ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ ഇമ്രാൻ ഖാൻ വ്യക്തമാക്കിയിരുന്നു . എന്നാൽ ഭീകരവാദത്തെ പോറ്റി വളർത്തുന്ന നയം ഉപേക്ഷിക്കാതെ പാകിസ്ഥാനുമായി യാതൊരു ചർച്ചയുമില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം .

Share10659
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies