കോട്ടയം: ജോസ് കെ മാണി വിഭാഗത്തിലെ 21 നേതാക്കളെ സസ്പെന്റ് ചെയ്തു. നാല് ഉന്നതാധികാര സമിതി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള 21 പേരെയാണ് കേരളാ കോണ്ഗ്രസ്സ്എം വര്‍ക്കിംഗ് ചെയര്മാന് പിജെ ജോസഫ് സസ്പെന്‍ഡ് ചെയ്തത്.
കൂടുതല്‍ പേരെ വരും ദിവസങ്ങളില്‍ സസ്പെന്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. 11 സ്റ്റിയറിംങ്ങ് കമ്മറ്റി അംഗങ്ങളും 6 ജില്ലാ പ്രസിഡന്റ്മാരും സസ്പെന്‍ഡ് ചെയ്തവരില്‍ ഉള്‍പ്പെടും.
പിജെ ജോസഫ് അയച്ച കത്തില്‍ പറയുന്നത് കോട്ടയത്ത് ചേര്‍ന്ന സംസ്ഥാനകമ്മറ്റിയോഗത്തില് പങ്കെടുത്തതിന്റെ പേരിലാണ് നേതാക്കളെ സസ്പെന്‍ഡ് ചെയ്തതെന്നാണ്. യോഗത്തില്‍ പങ്കെടുത്ത നടപടി നിയമ വിരുദ്ധമാണെന്നും അദ്ദേഹം പറയുന്നു.
കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് കുഴികുളം, ദളിത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ശിവരാജന്, കോട്ടയം ജില്ലാ പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്ങല്‍, ഉന്നതാധികാരസമിതിയംഗങ്ങളായ ബാബു ജോസഫ്, കെ.കെ ആറ്റണി, വി.ടി ജോസഫ്, ജോബ് മൈക്കിള്‍, ജോണി പുല്ലന്താനി തുടങ്ങിയ ഇരുപത്തൊന്ന് പേരെയാണ് നിലവില്‍ സസ്പെന്‍ഡ് ചെയ്തത്.
ഇല്ലാത്ത അധികാരം ഉപയോഗിച്ച് തങ്ങളെ പുറത്താക്കിയ പിജെ ജോസഫിന്റെ അവകാശവാദം അംഗീകരിക്കില്ലെന്ന് നേതാക്കള്‍ പറഞ്ഞു.
പാര്‍ട്ടി ഭരണ ഘടന അനുസരിച്ച് പിജെ ജോസഫിന് പുറത്താക്കാന്‍ അധികാരമില്ലായെന്നും പാര്‍ട്ടിയെ തകര്‍ക്കാനുള്ള പിജെ ജോസഫിന്റെ ശ്രമമാണിതെന്നും പുറത്താക്കപ്പെട്ട നേതാക്കള്‍ ആരോപിച്ചു.
ഇന്ന് വൈകീട്ട് കോട്ടയത്തെ സംസ്ഥാന കമ്മറ്റി ഓഫീസില്‍ പുതിയ സാഹചര്യങ്ങളെ കുറിച്ച് ആലോചിക്കാന്‍ ജോസ് കെ മാണി വിഭാഗം സ്റ്റിയറിംങ് കമ്മറ്റിയോഗം വിളിച്ചിട്ടുണ്ട്.