രണ്ട് ദിവസത്തെ യു.എ.ഇ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച അബുദാബിയിലെത്തും.പാരിസിൽ നടക്കുന്ന ജി സെവൻ ഉച്ചകോടിയിൽ നിന്നാണ് നരേന്ദ്രമോദി അബുദാബിയിലെത്തുന്നത്.പ്രധാനമന്ത്രിയുടെ ഹ്രസ്വ സന്ദർശനത്തിനിടെ നിരവധി ഔദ്യോഗിക പരിപാടികളാണ് നടക്കുക. അബുദാബി പ്രസിഡൻഷ്യൽ പാലസിലും എമിറേറ്റ്സ് പാലസ് ഹോട്ടലുമായിട്ടായിരിക്കും പരിപാടികൾ. മഹാത്മാഗാന്ധിയുടെ 150–ാം ജന്മവാർഷികത്തോടനുബന്ധിച്ച് യു.എ.ഇ പുറത്തിറക്കുന്ന സ്റ്റാമ്പ് നരേന്ദ്രമോദിയും അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപസർവ സൈന്യധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പ്രകാശനം ചെയ്യും.യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ പേരിലുള്ള, രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്കാരം നരേന്ദ്രമോദിക്കു സമ്മാനിക്കും.സായിദ് പുരസ്കാരം ലഭിക്കുന്ന ആദ്യ ഭാരതീയനാണ് നരേന്ദ്രമോദി.നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തിറക്കുന്ന വ്യാപാര ഇടപാടുകൾക്കടക്കം ഉപയോഗിക്കാവുന്ന റൂപേ കാർഡ് പ്രധാനമന്ത്രി യുഎഇയിൽ അവതരിപ്പിക്കും.അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപസർവ സൈന്യധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ചയും നടത്തും. ഇരുപത്തിനാലിന് ഉച്ചയോടെ നരേന്ദ്രമോദി ബഹറിനിലേക്ക് പോകും