സ്വിറ്റ്‌സര്‍ലാന്റ്: ലോക ബാഡ്മിന്റൺ ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തിന്റെ ലോക 5-ാം നമ്പര്‍ താരം പി.വി.സിന്ധു പ്രീക്വാര്‍ട്ടറില്‍ കടന്നു. 45-ാം റാങ്കിങ്ങിലുള്ള തായവാന്‍ താരം പായ് യൂ പോവിനെയാണ് സിന്ധു തോല്‍പ്പിച്ചത്.സ്‌കോര്‍ (21-14,21-15). മൂന്നാം തവണയാണ് സിന്ധു മുന്‍ ലോക 20 നമ്പര്‍ താരം പോയുമായി ഏറ്റുമുട്ടുന്നത്.
അമേരിക്കയുടെ ലോക 10-ാം നമ്പര്‍ താരം ബീവെന്‍ സാംഗാണ് സിന്ധുവിന്റെ പ്രീക്വാര്‍ട്ടര്‍ എതിരാളി. ഓസ്‌ട്രേലിയയുടെ സുആന്‍ യൂ വെന്‍ഡി ചെന്നിനെയാണ് 21-14,21-13ന് സാംഗ് അടിയറപറയിച്ചത്.
മികച്ച പ്ലേസുകളിലൂടെ 5-5ന് തുല്യത പാലിച്ച ശേഷമാണ് 21-14 ന് സമ്പൂര്‍ണ്ണ മേധാവിത്വത്തോടെ സിന്ധു ആദ്യ ഗെയിം സ്വന്തമാക്കിയത്.രണ്ടാം ഗെയിമില്‍ തുടക്കത്തിലേ തന്നെ 6-1ന് ലീഡ് ചെയ്ത ഇന്ത്യന്‍ താരം 21-15ന് നേടിക്കൊണ്ട് മ്യാച്ച് കൈക്കലാക്കി.ആദ്യറൗണ്ടില്‍ ബൈകിട്ടിയശേഷമാണ് സിന്ധു രണ്ടാം റൗണ്ടില്‍ കളിക്കാനിറങ്ങിയത്.















