ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടെസ്റ്റ് ഇന്ന്; ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന് തുടക്കമാകും
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടെസ്റ്റ് ഇന്ന്; ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന് തുടക്കമാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2019, 09:08 am IST
Facebook
Twitter
WhatsAppTelegram

ആന്റിഗ്വ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇന്ന്. ഇന്ത്യന്‍ സമയം വൈകീട്ട് 7 മണിക്ക് ആന്റിഗ്വയിലാണ് മത്സരം നടക്കുക. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇതോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനും ഇന്ന് തുടക്കമാകും.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ നിരവധി ചോദ്യങ്ങളാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കു മുന്നിലുള്ളത്. വിന്‍ഡീസ് ബോളിംഗ് നിരയെ നേരിടാന്‍ കരുത്തുറ്റ ബാറ്റിംഗ് നിരയെ കളത്തിലിറക്കണോ അതോ എറിഞ്ഞൊതുക്കാന്‍ ബൗളിംഗിന് കരുത്തേകണോ? ഉത്തരം ഏതായാലും മികച്ച ഒരു ലൈനപ്പ് തന്നെയാകും ഇന്ത്യ കളത്തിലിറക്കുക.

ബാറ്റിംഗ് നിരയില്‍ മയങ്ക് അഗര്‍വാളിനൊപ്പം കെ.എല്‍.രാഹുല്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. സന്നാഹ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഹനുമ വിഹാരിയുടെ പേരും ഉയര്‍ന്ന് വരുന്നുണ്ട്. ബാറ്റിംഗിന് പ്രാധാന്യം നല്‍കിയാല്‍ മധ്യനിരയില്‍ രോഹിത് ശര്‍മ്മക്കോ അജിങ്ക്യ രഹാനക്കോ, അല്ലെങ്കില്‍ ഇരുവര്‍ക്കും അവസരം ലഭിച്ചേക്കാം. ഓള്‍റൗണ്ടര്‍ സ്ഥാനത്തേക്ക് ഹര്‍ദിക് പാണ്ഡ്യക്കോ രവീന്ദ്ര ജഡേജക്കോ നറുക്ക് വീണേക്കാം. സ്പിന്നിനെതിരെ മോശം റെക്കോര്‍ഡുള്ള വിന്‍ഡീസ് ടീമിനെതിരെ ജഡേജയെ ഇറക്കാന്‍ തീരുമാനിച്ചാല്‍ പേസും ബൗണ്‍സുമുള്ള ആന്റിഗ്വയിലെ പിച്ചില്‍ ഹര്‍ദിക് പാണ്ഡ്യക്കും സാധ്യതയുണ്ട്.

ഇന്ത്യയുടെ ബൗളിംഗ് നിര സമ്പന്നമാണ്. ബൂമ്ര-ഇഷാന്ത്-ഷമി പേസ് ത്രയമാകും ഇന്ത്യയുടെ ബൗളിംഗിന് നേതൃത്വം നല്‍കുക. ഇവരിലൊരാള്‍ മാറി ഭുവനേശ്വര്‍ കുമാര്‍ വരാനും സാധ്യതയുണ്ട്. സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ് എന്നിവരില്‍ ഒരാള്‍ക്ക് മാത്രമേ ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യതയുള്ളൂ.

വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് നിരയില്‍ ഷായ് ഹോപ്, ജോണ്‍ കാംപ്‌ബെല്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ എന്നിവര്‍ മികച്ച ഫോമിലാണ്. ഏത് മികച്ച ബാറ്റിംഗ് നിരക്കും വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ളതാണ് കെമാര്‍ റോഷ്, ഷാനന്‍ ഗബ്രിയേല്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന വിന്‍ഡീസ് ബൗളിംഗ് നിര. ജേസന്‍ ഹോള്‍ഡറുടെ സാന്നിദ്ധ്യവും വിന്‍ഡീസ് ടീമിന് കരുത്തേകും.

നിലവില്‍ വിന്‍ഡീസ് പര്യടനത്തിലെ ഏകദിന-ട്വന്റി20 പരമ്പരകള്‍ ഇന്ത്യ തൂത്തുവാരിക്കഴിഞ്ഞു. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഒരു മത്സരം പോലും ജയിക്കാനാകാത്ത വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നത് ഉറപ്പാണ്. 2002ലാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യക്കെതിരെ അവസാനമായി ടെസ്റ്റ് പരമ്പര നേടിയത്.

Share
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

മാസപ്പടി ഹവാല കേസ്: പിണറായി വിജയന്റെ അപ്പീൽ നീക്കം തടഞ്ഞ് ഹൈക്കോടതി; അപ്പീൽ അനുമതി ഹർജികൾ തള്ളി

വന്യജീവി ആക്രമണ നഷ്ടപരിഹാരത്തിൽ വൻ മാറ്റം; കുടുംബങ്ങൾക്കുള്ള തുക 25% കൂട്ടും, കൃഷിനാശത്തിന് ഇരട്ടി നഷ്ടപരിഹാരം

കൊച്ചിയിലെ ജൂതപ്പള്ളിക്ക് നേരെയുണ്ടായ ആക്രമണം; കേരളത്തോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സുരക്ഷാവീഴ്ചയിൽ നടപടിക്ക് സാധ്യത

വാഗമൺ സിമി ക്യാമ്പ് കേസ്: കുറ്റം സമ്മതിച്ച് കൊടുംഭീകരൻ അബ്ദുൾ സുബ്ഹാൻ ഖുറേഷി; ഇന്ത്യൻ മുജാഹിദീൻ സ്ഥാപക നേതാവിന് 25 വർഷം തടവ്

മലപ്പുറത്ത് എംഡിഎംഎ വേട്ട; വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

സൗദിയിൽ കാണാതായ മലയാളി നഴ്‌സ് പൊലീസ് കസ്റ്റഡിയിൽ; ജിദ്ദ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് നിരോധിത മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്ന്, ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ്

മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ ഇനി ലോക്കപ്പിലിടരുത്; ചികിത്സയ്‌ക്കും സുരക്ഷയ്‌ക്കും മുൻഗണന നൽകി കേരള പൊലീസിന് പുതിയ എസ്ഒപി, 24 മണിക്കൂറിനകം ആരോഗ്യകേന്ദ്രത്തിലെത്തിക്കണം

സിഎംആർഎൽ–എക്സാലോജിക് ഇടപാട് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇഡി കേസെടുത്തു; രണ്ട് വ്യത്യസ്ത ഇസിഐആറുകൾ രജിസ്റ്റർ ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies