ദിസ്പൂര്‍ : ആസ്സാമില്‍ കാട്ടു പന്നിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ മരിച്ചു. നൂറുള്‍ ഇസ്ലാം, ഭാര്യ ജഹനാര എന്നിവരാണ് മരിച്ചത്. ആക്രമണത്തില്‍ ഒരു വയോധികയ്ക്ക് പരിക്കേറ്റു. ഇവര്‍ ഗുഹാവട്ടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. നഗോണ്‍ ജില്ലയിലെ സിയാലിചറില് കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം.
കൃഷി സ്ഥലത്ത് നില്‍ക്കുകയായിരുന്ന ജഹനാരയെ കാട്ടു പന്നി അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു.ജഹനാരയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇസ്ലാമിന് പരിക്കേറ്റത്. ഇരുവരും ഓടി വീട്ടില്‍ കയറിയെങ്കിലും പിന്നാലെ എത്തിയ കാട്ടു പന്നി വീണ്ടും ആക്രമിക്കുകയായിരുന്നു. ജഹനാര സംഭവ സ്ഥലത്തും ഇസ്ലാം ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയുമാണ് മരിച്ചത്.
സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.