ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ സായി പ്രണീതിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഇന്ത്യന്‍ ബാഡ്മിന്റണിന് ഇന്ന് ഒരു പ്രത്യേകദിനമാണ്. ചാമ്പ്യന്‍ഷിപ്പില്‍ സായി വെങ്കലം നേടിയതില്‍ ഒരുപാട് സന്തോഷമുണ്ട്. ഇത് ഒരു സുപ്രധാന നേട്ടമാണെന്നും സായിയുടെ പരിശ്രമത്തെ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ ജപ്പാന്റെ കെന്റൊ മൊമൊട്ടയോടാണ് സായി പരാജയപ്പെട്ടത്. 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ മെഡല്‍ നേടുന്നത്.















