ഇന്ത്യയുടെ ആകാശക്കോട്ടയ്‌ക്ക് ഇനി കാവലൊരുക്കുക ഇസ്രായേലിന്റെ അവാക്സ് വിമാനങ്ങൾ . അടിയന്തിരാവശ്യമായി അവാക്സ് വിമാനങ്ങൾ നൽകണമെന്നാണ് ഇന്ത്യയുടെ ആവശ്യം . അടുത്ത രണ്ടാഴ്‌ച്ചയ്‌ക്കുള്ളിൽ ഇന്ത്യയിലെത്തുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹൂവുമായി നരേന്ദ്രമോദി വൻ പ്രതിരോധ കരാർ ഒപ്പിടുമെന്നാണ് റിപ്പോർട്ട് .
നിലവിൽ ഇന്ത്യയ്‌ക്ക് അഞ്ച് അവാക്സ് വിമാനങ്ങളാണ് ഉള്ളത് . പാകിസ്ഥാന് ഏഴും . മാത്രമല്ല പുതുതായി മൂന്ന് അവാക്സ് വിമാനങ്ങൾ ചൈനയിൽ നിന്ന് വാങ്ങാനും പാകിസ്ഥാൻ തീരുമാനിച്ചിട്ടുണ്ട് .
ബാലാക്കോട്ട് വ്യോമാക്രമണത്തിനു ശേഷം ഇവ തുടർച്ചയായി അതിർത്തി നിരീക്ഷണം നടത്താറുണ്ട് . എന്നാൽ ഇന്ത്യയുടെ വ്യോമവിമാനങ്ങൾ ഇപ്പോൾ 12 മണിക്കൂർ മാത്രമാണ് നിരീക്ഷണം നടത്തുന്നത് .
ഇതേ തുടർന്ന് കൂടുതൽ കരുത്തുള്ള അവാക്സ് വിമാനങ്ങൾ ഇന്ത്യയ്‌ക്ക് വേണമെന്ന് വ്യോമസേന ആവശ്യപ്പെട്ടിരുന്നു . പ്രതിരോധ വൃത്തങ്ങൾ ഇക്കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും , അടുത്തിടെ നെതന്യാഹൂവുമായി നരേന്ദ്ര മോദി ഇതു സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്തു .
ശത്രു രാജ്യങ്ങളുടെ വ്യോമനീക്കം നിരീക്ഷിക്കാൻ എറെ കഴിവുള്ളതാണ് അവാക്സ് വിമാനങ്ങൾ . ഇത് വാങ്ങാൻ കാബിനറ്റ് ഉടൻ അനുമതി നൽകുമെന്നാണ് സൂചന .
ഇത് കൂടാതെ ശബ്ദത്തേക്കാൾ നാലു മടങ്ങ് വേഗതയുള്ള ഡെർബി മിസൈലും ഇസ്രായേലിൽ നിന്ന് ഇന്ത്യ വാങ്ങുന്നുണ്ട് . ഇന്ത്യയുടെ സീ ഹാരിയർ പോർവിമാനം , തേജസ്, വ്യോമസേനയുടെ സ്പൈഡർ സംവിധാനങ്ങൾ എന്നിവയിലെല്ലാം ഐ ഡെർബി ഉപയോഗിക്കുന്നുണ്ട് .
118 കിലോ ഭാരമുള്ള മിസൈലിന് 23 കിലോ പോർമുന വഹിക്കാൻ ശേഷിയുണ്ട്.50 കിലോമീറ്ററാണ് ദൂരപരിധി .362 മീറ്ററാണ് മിസൈലിന്റെ നീളം.തേജസിന് വഹിക്കാന്‍കഴിയുന്ന ഏറ്റവും പ്രഹരശേഷിയുള്ള ആയുധമാകും ഐ-ഡെര്‍ബി.















