ലിസ്ബണ്‍: പത്താം തവണയും പോര്‍ച്ചുഗലിലെ മികച്ച താരമെന്ന പട്ടത്തിന് ഉടമയായി ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 2007 മുതല്‍ പോര്‍ച്ചുഗല്‍ ഫുട്‌ബോളിലെ മികച്ച താരമാണ് റൊണാള്‍ഡോ.
ഇക്കാലയളവില്‍ രണ്ട് തവണയാണ് മറ്റു കളിക്കാര്‍ ഈ നേട്ടം കൈവരിച്ചത്. 2010ല്‍ സിമാവോയും 2014 ല്‍ പെപ്പെയും മികച്ച താരമായി തെരഞ്ഞെടുത്തിരുന്നു.
അത്‌ലറ്റിക്കോ മഡ്രിഡിന്റെ ജാവോ ഫെലിക്‌സ്, മാഞ്ചെസ്റ്റര്‍ സിറ്റിയുടെ ബെര്‍ണാഡോ സില്‍വ, സ്‌പോര്‍ട്ടിങ് ലിസ്ബണിന്റെ ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവരെയെല്ലാം മറികടന്നാണ് പത്താം തവണയും യുവന്റ്‌സ് താരം ഈ നേട്ടം കൈവരിച്ചത്.















