ന്യൂയോര്‍ക്ക് ; തകര്‍പ്പന്‍ വിജയവുമായി സൂപ്പര്‍ താരം സെറീന വില്ല്യംസ് യുഎസ് ഓപ്പണ്‍ സെമിയില്‍ കടന്നു. ചൈനയുടെ വാംഗ് ക്വായാംഗിനെ നേരിട്ടുള്ള സെറ്റിന് തകര്‍ത്താണ് താരം ജയിച്ചത്. സ്‌കോര്‍ ;6-1,6-0
മുപ്പത്തിയേഴുകാരിയായ താരം 25 വിന്നറുകളാണ് മത്സരത്തില്‍ പായിച്ചത്. 44 മിനിറ്റിനുള്ളില്‍ സെറീന മത്സരം അവസാനിപ്പിച്ചു. സെമിയില്‍ എലിന സ്വിറ്റോളിനെയാണ് സെറീനയ്‌ക്ക് നേരിടേണ്ടത്.
സെറീന ആറ് തവണ യുഎസ് ഓപ്പണ്‍ ചാമ്പ്യനായിട്ടുണ്ട്. 2017 ന് ശേഷം ഇതുവരെ താരത്തിന് ഗ്രാന്‍ഡ് സ്ലാം കിരീടം നേടാനായിട്ടില്ല.















