ഇസ്ലാമാബാദ് ; ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നയമൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന് പാക് സൈന്യം . ഇന്ത്യയുമായി യുദ്ധത്തിനില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞതിനു പിന്നാലെയാണ് പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറിന്റെ പ്രതികരണം .
ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നിലപാടിൽ മാറ്റമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു . ഇതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ആസിഫ് ഗഫൂർ .
തങ്ങളുടെ ആയുധങ്ങൾ പ്രതിരോധത്തിനു വേണ്ടിയുള്ളതാണെന്നും ഗഫൂർ പറഞ്ഞു . അതേസമയം ഇന്ത്യയിലേയ്ക്ക് എതു വിധേനയും ഭീകരരെ എത്തിക്കാനുള്ള ശ്രമങ്ങളാണ് പാകിസ്ഥാൻ നടത്തുന്നതെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി .