അബുദാബിയിലെ 76% റോഡ് ഉപയോക്താക്കളും സ്കൂൾ ബസുകളോട് ഉത്തരവാദിത്ത മനോഭാവം കാണിക്കുന്നുവെന്ന് പോലീസിന്റെ സര്‍വ്വേ.പോലീസിന്റെ ബോധവൽക്കരണ കാമ്പെയ്നുകളുടെ സ്വാധീനം അളക്കുന്നതിനാണ് സോഷ്യൽ മീഡിയയിലൂടെ സര്‍വ്വേ സംഘടിപ്പിച്ചത് . ബോധവൽക്കരണ ക്യാമ്പയിനുകളുടെ സ്വാധീനം അളക്കുന്നതില്‍ ഇത്തരം സര്‍വ്വേകള്‍ ഗുണം ചെയുമെന്നും, പോലീസിന്റെ സന്ദേശങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ മാധ്യമങ്ങള്‍ വിശിഷ്ടമായ പങ്കുവഹിക്കുന്നുണ്ടെന്നും അബുദാബി പോലീസ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് അലി അൽ മുഹൈരി പറഞ്ഞു.
പോലീസ് നടത്തിയ ഈ അഭിപ്രായ സര്‍വ്വേയിലൂടെ സമൂഹ പങ്കാളിത്തവും, പൊതുജനങ്ങൾക്കിടയിലുള്ള ഉത്തരവാദിത്തബോധവും വളര്‍ത്തുമെന്നും 76% റോഡ് ഉപയോക്താക്കൾക്ക് നിയമങ്ങള്‍ അറിയാമെന്നത് പോലീസിന്റെ സന്ദേശങ്ങള്‍ ജനങ്ങളില്‍ എത്തുന്നുയെന്നതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തുന്നതോടൊപ്പം വിദ്യാർത്ഥികളുടെ സുരക്ഷയെ അപകടത്തിലാക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്കി.