ന്യൂയോര്‍ക്ക്: സ്‌പെയിനിന്റെ ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ സെമിയില്‍ കടന്നു. അര്‍ജന്റീനയുടെ ഡിയാഗോ ഷ്വാര്‍ട്ട്മാനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നദാലിന്റെ സെമി പ്രവേശനം.
യുഎസ് ഓപ്പണില്‍ നദാലിന്റെ തുടര്‍ച്ചയായ എട്ടാം ക്വാര്‍ട്ടര്‍ ഫൈനലായിരുന്നു ഇത്. രണ്ടു മണിക്കുറും 47 മിനിറ്റും നീണ്ടു നിന്ന പോരാട്ടത്തിലാണ് 20-ാം സീഡായ ഡിയഗോ ഷ്വാര്‍ട്ട്സ്മാന്‍ കീഴടങ്ങിയത്. 6-4, 7-5,6-2
സെമിയില്‍ നദാലിന് പുതുമുഖതാരമായ മറ്റോയോ ബ്രെറ്റീനിയോടാണ് ഏറ്റുമുട്ടേണ്ടത്. ലോക 13-ാം നമ്പര്‍ താരം ഫ്രാന്‍സിന്റെ ഗെയില്‍ മോണ്‍ഫില്‍സിനെ 5 സെറ്റ് നീണ്ട പോരാട്ടത്തില്‍ പരാജയപ്പെടുത്തിയാണ് മറ്റോയോ സെമിയില്‍ കടന്നത്. നദാല്‍ മൂന്നു തവണ യുഎസ് ഓപ്പണ്‍ നേടിയിട്ടുണ്ട്.















