ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഖാട്ടി സെക്ടറിനു നേരെ വീണ്ടും പാക് പ്രകോപനം. ശനിയാഴ്ച രാവിലെയായിരുന്നു പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.
കഴിഞ്ഞ ആഴ്ചയില്‍ പൂഞ്ച് സെക്ടറില്‍ പാകിസ്ഥാന് നടത്തിയ വെടിവയ്പ്പില്‍ ഒരു ജവാന് വീര്യമൃത്യു വരിച്ചിരുന്നു.