Defence

പാകിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്റെ നുഴഞ്ഞു കയറ്റം പരാജയപ്പെടുത്തി അഞ്ച് പേരെ വധിച്ചതിന്റെ വീഡിയോ കരസേന പുറത്തുവിട്ടു

ന്യൂ ഡല്‍ഹി: കഴിഞ്ഞ ഓഗസ്റ്റ് ആദ്യവാരം ഇന്ത്യയിലേക്കുള്ള പാക് സൈന്യത്തിന്റെ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തിയതിന്റെ വീഡിയോ പുറത്തുവിട്ട് കരസേന. പാകിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്റെ നുഴഞ്ഞു കയറ്റ ശ്രമം കരസേന നേരത്തെ പരാജയപ്പെടുത്തിയിരുന്നു. ഇതിന്റെ വീഡിയോയാണ് കരസേന പുറത്തു വിട്ടിരിക്കുന്നത്.

കശ്മീരിലെ കേരാന്‍ സെക്ടറിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ മരിച്ചു കിടക്കുന്ന അഞ്ച് പാകിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമിലെ അഞ്ച് അംഗങ്ങളുടെ ദൃശ്യങ്ങള്‍ കരസേന നേരത്തെ പുറത്തു വിട്ടിരുന്നു. പാകിസ്ഥാന്‍ സൈനികരും തീവ്രവാദികളും ഉള്‍പ്പെടെയുള്ളവരാണ് ബോര്‍ഡര്‍ ആക്ഷന്‍ ടീമിലുണ്ടാവുക.

ഭീകരാക്രമണ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്.

2K Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close