ന്യൂ ഡല്‍ഹി: കഴിഞ്ഞ ഓഗസ്റ്റ് ആദ്യവാരം ഇന്ത്യയിലേക്കുള്ള പാക് സൈന്യത്തിന്റെ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തിയതിന്റെ വീഡിയോ പുറത്തുവിട്ട് കരസേന. പാകിസ്ഥാന് ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്റെ നുഴഞ്ഞു കയറ്റ ശ്രമം കരസേന നേരത്തെ പരാജയപ്പെടുത്തിയിരുന്നു. ഇതിന്റെ വീഡിയോയാണ് കരസേന പുറത്തു വിട്ടിരിക്കുന്നത്.
#WATCH: Indian Army foiled an infiltration attempt by a Pakistani BAT(Border Action Team) squad along the Line of Control in Keran Sector of Kupwara in the 1st week of Aug. Bodies of eliminated Pakistani Army regulars/terrorists along with equipment seen in video.#JammuAndKashmir pic.twitter.com/kXKsJskVs0
— ANI (@ANI) September 9, 2019
കശ്മീരിലെ കേരാന്‍ സെക്ടറിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ മരിച്ചു കിടക്കുന്ന അഞ്ച് പാകിസ്ഥാന് ബോര്‍ഡര്‍ ആക്ഷന്‍ ടീമിലെ അഞ്ച് അംഗങ്ങളുടെ ദൃശ്യങ്ങള്‍ കരസേന നേരത്തെ പുറത്തു വിട്ടിരുന്നു. പാകിസ്ഥാന് സൈനികരും തീവ്രവാദികളും ഉള്‍പ്പെടെയുള്ളവരാണ് ബോര്‍ഡര്‍ ആക്ഷന്‍ ടീമിലുണ്ടാവുക.
ഭീകരാക്രമണ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്.