ബംഗളൂരു: സെപ്റ്റംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമ പ്രകാരം ബംഗളൂരുവില്‍ മാത്രം 6,813 കേസുകള്‍ ട്രാഫിക് പോലീസ് രജിസ്റ്റര്‍ ചെയ്തു.
മൊത്തം 72,49,900 രൂപയാണ് ഒരാഴ്ചക്കുള്ളില്‍ ബെഗളൂരു ട്രാഫിക് പോലീസിന് പിഴയിനത്തില്‍ ലഭിച്ചത്.
ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് മുതലായവ ധരിക്കാതിരിക്കുക, ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിക്കുക എന്നിവയാണ് കര്‍ണ്ണാടകയില്‍ കണ്ടെത്തിയ പ്രധാന ട്രാഫിക് നിയമലംഘനങ്ങള്‍. ഇതിനു പുറമേ, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുക, ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിക്കുക തുടങ്ങിയ നിയമലംഘമനങ്ങളും കണ്ടെത്തിയിരുന്നു.
നിയമം ലംഘിക്കുന്നവര്‍ക്ക് ട്രാഫിക് പോലീസ് കടുത്ത പിഴ ഈടാക്കുന്നതിനെ കാല്‍നടയാത്രക്കാര്‍ സന്തോഷവാന്മാരാണ്. കനത്ത പിഴകള്‍ ഈടാക്കുന്നത് വലിയ മാറ്റമുണ്ടാക്കുമെന്ന് വിദ്യാര്‍ത്ഥിനിയായ നികിത വൈ.ആര് പറഞ്ഞു. നേരത്തെ ആരും നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയെ ഭയന്നിരുന്നില്ലെന്നും എന്നാല്‍ ഇന്ന് സ്ഥിതി മാറിയെന്നും നികിത കൂട്ടിച്ചേര്‍ത്തു.