അബുദാബിലെ ബസുകളിൽ സഞ്ചരിക്കുന്ന മുഴുവന്‍ യാത്രകാർക്കും സൗജന്യമായി ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വൈഫൈ സംവിധാനം ഏര്‍പ്പെടുത്തുന്നത്.അബുദാബി, അൽ ഐൻ, പടിഞ്ഞാറൻ മേഖല എന്നിവിടങ്ങളിലെ പ്രധാന ബസ് സ്റ്റേഷനുകളിലും എമിറേറ്റിലുടനീളമുള്ള എല്ലാ എയർകണ്ടീഷൻഡ് ബസ് ഷെൽട്ടറുകളിലും സൗജന്യ വൈഫൈ ലഭ്യമാണ് .ആദ്യ ഘട്ടത്തിൽ പത്ത് ബസുകളിലും അബുദാബി പ്രധാന ബസ് സ്റ്റേഷനിലുമാണ് വൈഫൈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത് .അടുത്ത വർഷം ആദ്യ പാദത്തോടെ എമിറേറ്റിലെ എല്ലാ ബസുകളും സൗജന്യ ഇൻറർനെറ്റ് സേവനത്തിന്റെ പരിധിയിൽ വരും.