ദക്ഷിണാഫ്രിക്കൻ പരമ്പര : ടീം ഇന്ത്യയെ ഇന്ന് പ്രഖ്യാപിക്കും ,രോഹിത് ഓപ്പണറാകും, ഈ മാസം 15 നു പരമ്പരയിലെ ആദ്യ ടി 20
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ദക്ഷിണാഫ്രിക്കൻ പരമ്പര : ടീം ഇന്ത്യയെ ഇന്ന് പ്രഖ്യാപിക്കും ,രോഹിത് ഓപ്പണറാകും, ഈ മാസം 15 നു പരമ്പരയിലെ ആദ്യ ടി 20

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2019, 12:49 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : ദക്ഷിണാഫിക്കയുമായുള്ള ടെസ്റ്റു പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. മുംബൈയിൽ ചേരുന്ന ടീം സെലക്ഷൻ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിക്കുക. വിൻഡീസിനെതിരെ വിജയകരമായ പാരമ്പരക്കുശേഷം നടക്കാനിരിക്കുന്ന പരമ്പരയിൽ ഓപ്പണിങ്ങിൽ കാര്യമായ മാറ്റമാണ് പ്രതീക്ഷിക്കുന്നത് . ഫോം കിട്ടാതെ വിഷമിക്കുന്ന കെ .എൽ .രാഹുലിന് പകരം രോഹിത് ശർമയെ സ്ഥിരം ടെസ്റ്റ് ഓപ്പണറാക്കുമെന്നാണറിവ്.

ഇന്ത്യയിൽ നടക്കുന്ന പരമ്പര ഈ മാസം 15 -)൦ തിയതി ധർമശാലയിൽ ട്വന്റി ട്വന്റി മത്സരത്തോടെ ആരംഭിക്കും.3 ടി 20കളും ,3 ടെസ്റ്റ് മത്സരങ്ങളും, 3 ഏകദിനങ്ങളും അടങ്ങുന്നതാണ് പരമ്പര.ടി 20യിലും ,ഏകദിനത്തിലും മികച്ച ബാറ്റിങ്ങും ബൗളിങ്ങും ഇന്ത്യയുടെ കരുത്താണ് . എന്നാൽ ടെസ്റ്റിൽ മികച്ച തുടക്കം വിൻഡീസ് പരമ്പരയിൽ ഉണ്ടായില്ല .ഇത് പരിഹരിക്കാൻ നിരവധി മുൻ താരങ്ങളടക്കം രോഹിത് ശർമയെ സ്ഥിരം ഓപ്പണറാക്കണമെന്നു ആവശ്യപ്പെട്ടിരുന്നു .കഴിഞ്ഞയാഴ്ച മുഖ്യ സെലക്ടർ എംഎസ്‌കെ പ്രസാദ് ഈ അഭിപ്രായങ്ങളെ ശരിവയ്‌ക്കുന്ന പ്രസ്താവനയാണ് നടത്തിയത് .

രാഹുലിന്റെ സ്ഥാനത്തു രോഹിത് എത്തുമ്പോൾ കൂടെ മായങ്ക് അഗർവാൾ തുടരുമെന്നാണ് സൂചന.മധ്യനിരയിൽ അജിൻക്യ രഹാനെയും, പരമ്പരയിലെ കണ്ടെത്തലായ ഹനുമാ വിഹാരിയും നല്ല ഒത്തിണക്കം പ്രകടിപ്പിച്ചതിനാൽ രാഹുലിനെ മധ്യ നിരയിലും പരിഗണിക്കാൻ സാധ്യതയില്ല. കഴിഞ്ഞ വിന്‍ഡീസ് പരമ്പരയില്‍ നാല് ഇന്നിംഗ്‌സുകളിലായി രാഹുല്‍ ആകെ നേടിയിരിക്കുന്നത് 101 റണ്‍സ് മാത്രമായിരുന്നു.

ഇതിനിടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന്റെ ബാറ്റിഗിനെ പറ്റിയും വിമർശനമുയർന്നിരുന്നു. ഒരു പകരക്കാരൻ കീപ്പറെ പരിഗണിച്ചാൽ ടി 20 യിലും ഈയിടെ നടന്ന ദക്ഷിണാഫിക്ക ഏ ടീമുമായുള്ള ഏകദിനങ്ങളിൽ തിളങ്ങിയ മലയാളി താരം സഞ്‌ജു വി സാംസണും സാധ്യയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ സൂചിപ്പിക്കുന്നത് .

Share
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ ഇനി ലോക്കപ്പിലിടരുത്; ചികിത്സയ്‌ക്കും സുരക്ഷയ്‌ക്കും മുൻഗണന നൽകി കേരള പൊലീസിന് പുതിയ എസ്ഒപി, 24 മണിക്കൂറിനകം ആരോഗ്യകേന്ദ്രത്തിലെത്തിക്കണം

സിഎംആർഎൽ–എക്സാലോജിക് ഇടപാട് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇഡി കേസെടുത്തു; രണ്ട് വ്യത്യസ്ത ഇസിഐആറുകൾ രജിസ്റ്റർ ചെയ്തു

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies