ലക്ഷ്യം കരുത്തുറ്റ നാവിക സേന ; ഇന്ത്യയും റഷ്യയും കരാർ ഒപ്പിട്ടു ; പ്രഹര ശക്തി വർദ്ധിപ്പിച്ച് ഡൽഹി ക്ലാസ്
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ലക്ഷ്യം കരുത്തുറ്റ നാവിക സേന ; ഇന്ത്യയും റഷ്യയും കരാർ ഒപ്പിട്ടു ; പ്രഹര ശക്തി വർദ്ധിപ്പിച്ച് ഡൽഹി ക്ലാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2019, 10:25 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി : ഇന്ത്യന്‍ നാവിക സേനയ്‌ക്ക് കരുത്ത് പകരാന്‍ റഷ്യയുമായി കരാര്‍ ഒപ്പിട്ട് ഇന്ത്യ. ഡല്‍ഹി ക്ലാസ് യുദ്ധക്കപ്പലിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനാണ് ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പ് വച്ചത്. എയര്‍ ഡിഫന്‍സ് കോംപ്ലക്‌സ് കശ്മീര്‍ ആന്റ് റഡാര്‍ ഫ്രിഗറ്റ് എംഎഇ വിഭാഗത്തില്‍പ്പെട്ട യുദ്ധക്കപ്പലുകളുടെ നവീകരണത്തിനാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയവും, റഷ്യയിലെ ജെ എസ് സി റോസൊബൊറൊനെക്‌സ്‌പോര്ട്ടുമായി കരാര്‍ ഒപ്പുവെച്ചത്.

കപ്പലിന്റെ റഡാര്‍, മിസൈല്‍ സംവിധാനങ്ങള്‍ നവീകരിക്കുന്നതിലൂടെ കപ്പലുകളുടെ വ്യോമ പ്രതിരോധ ശേഷി ഇരട്ടിയാക്കാനാകും. ഇന്ത്യയും മോസ്‌കോയും തമ്മിലുള്ള ധാരണ പ്രകാരം പ്രധാന, ഉപ സംവിധാനങ്ങളുടെ നവീകരണം ഇന്ത്യ തന്നെ നിര്‍വഹിക്കും. നിര്‍ണ്ണായക ഹാര്‍ഡ് വെയറിന്റെ നിര്‍മ്മാണത്തിലും ഇന്ത്യ സഹകരിക്കും.

മൂന്ന് ഡല്‍ഹി ക്ലാസ്സ് യുദ്ധകപ്പലുകളാണ് ഇന്ത്യന്‍ നാവിക സേനയ്‌ക്കുള്ളത്. ഐഎന്‍എസ് ഡല്‍ഹി, ഐഎന്‍എസ് മൈസൂര്‍, ഐഎന്‍എസ് മുംബൈ എന്നിവയാണ് അവ. കപ്പലുകള്‍ എല്ലാം തന്നെ മിസൈലുകളെ ശക്തമായി ചെറുക്കാന്‍ ശേഷിയുള്ളവയാണ്. ഇവയ്‌ക്ക് 6200 ടണ്‍ ഭാരവും, 163 മീറ്റര്‍ നീളവുമുള്ള അത്യാധുനിക സംവിധാനങ്ങളുള്ള കപ്പലുകളാണ് ഇവ. 40 ഉദ്യോഗസ്ഥരെയും 310 നാവികരെയും കപ്പലിന് ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട്. മണിക്കൂറില്‍ 59 കിലോമീറ്ററാണ് വേഗത.

കെഎച്ച്-35 ഇ ക്രൂയിസ് മിസ്സൈല്‍, ബാര്‍ക്ക് 1 എസ്എഎം, 9എം317 മീഡിയം റേഞ്ച് എസ്എഎം, 100 എംഎം എകെ-100 നേവല്‍ഗണ്‍, ആര്‍ബിയു 6000 അന്തര്‍വാഹിനി റോക്കറ്റ് ലോഞ്ചര്‍, ടോര്‍പിഡോസ്, ഡെപ്ത് ചാര്‍ജസ് എന്നിവയാണ് കപ്പലിലുള്ളത്. രണ്ട് സീ കിംഗ് എംകെ ഹെലികോപ്റ്ററുകളും കപ്പലുകള്‍ വഹിക്കുന്നു.

Share1072
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies