കൊച്ചി: ഗോ എയറിന്റെ കുവൈറ്റ്-കണ്ണൂര്‍ സെക്ടറിലേക്കുള്ള സര്‍വീസ് ഈ മാസം 19 മുതല്‍ ആരംഭിക്കും. ഇതിനായുള്ള ബുക്കിങ്ങ് ആരംഭിച്ചു. 13,160 രൂപ മുതലാണ് റിട്ടേണ്‍ ടിക്കറ്റ് നിരക്ക്. അബുദാബി, മസ്ക്കറ്റ്, ദുബായ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് പുറമെയാണ് കുവൈറ്റിലേക്കുള്ള സര്‍വീസ് ആരംഭിക്കുന്നത്.
എല്ലാ ദിവസവും സര്‍വീസ് നടത്തുന്നുണ്ട്. ദിവസവും രാവിലെ ഏഴു മണിക്കാണ് കണ്ണൂരില്‍ നിന്ന് സര്‍വീസ് നടത്തുക. കുവൈറ്റില്‍ നിന്ന് പ്രാദേശിക സമയം 10:30നാണ് സര്‍വീസ് നടത്തുക. കുവൈറ്റ്-കണ്ണൂര്‍ റൂട്ടിലെ വിമാന സര്‍വീസുകള്‍ പ്രഖ്യാപിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇത് ഗോ എയറിന്റെ രാജ്യാന്തര സര്‍വീസിലെ ഏഴാമത്തെ സ്ഥലവും ഗള്‍ഫ് മേഖലയിലെ നാലാമത്തെ സ്ഥലവുമാണെന്ന് ഗോ എയര്‍ മാനേജിങ്ങ് ഡയറക്ടര്‍ അറിയിച്ചു.
ഗോ എയര്‍ നിലവില്‍ ദിവസവും മുന്നൂറിലധികം സര്‍വീസുകള്‍ നടത്തുന്നു. ജൂലൈ മാസം മാത്രം 13.26 ലക്ഷം യാത്രക്കാരാണ് ഗോ എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്തത്. ബാങ്കോക്ക്, മാലി, മസ്കറ്റ്, അബുദാബി, കുവൈറ്റ്, ഫുക്കറ്റ് എന്നിങ്ങനെ ഏഴ് രാജ്യാന്തര സര്‍വീസുകളും അഹമ്മദാബാദ്, ബംഗളൂരു, ഭുനവനേശ്വര്, ഛണ്ഡീഗഡ് , ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ, ഗോവ, ജയ്പൂര്‍, ജമ്മു, കൊച്ചി, കൊല്‍ക്കത്ത, കണ്ണൂര്‍, മുംബൈ, പട്ന, പോര്ട്ബ്ലെയര്, പൂനെ, റാഞ്ചി, ഗുവാഹട്ടി, ശ്രീനഗര്‍ എന്നീ ആഭ്യന്തര സര്‍വീസുകളും ഗോ എയര്‍ നടത്തുന്നുണ്ട്.