ഇസ്ലാമാബാദ് : കശ്മീരിനായി പാകിസ്ഥാന് ഇനി യുദ്ധം ചെയ്യുകയാണ് അവസാന പോംവഴിയെന്ന സൂചന നല്കി പാകിസ്ഥാന്. കശ്മീരിലെ സ്ഥിതിഗതികള്‍ അപ്രതീക്ഷിതമായ യുദ്ധത്തിലേക്ക് നയിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹമ്മദ് ഖുറേഷി പറഞ്ഞു. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലില്‍ നിന്നും തിരിച്ചടി നേരിട്ടതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഖുറേഷി.
അപ്രതീക്ഷിതമായ യുദ്ധം വരുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഇന്ത്യയ്ക്ക് നല്ല ബോദ്ധ്യം ഉണ്ടെന്നാണ് വിശ്വാസം. കശ്മീരില്‍ നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ യുദ്ധത്തിന് കാരണമാകുമെന്നും ഖുറേഷി പറഞ്ഞു.
ലോക രാജ്യങ്ങള്‍ കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും, ഉഭയ കക്ഷി ചര്‍ച്ചയിലൂടെ വിഷയം പരിഹരിക്കണം എന്നുമാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ഉതകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് കരുതുന്നില്ല. മൂന്നാമൊതാരു ഇടപെടല്‍ ഉണ്ടെങ്കില്‍ മാത്രമേ പ്രശ്നം പരിഹിരക്കാനാകൂ. വിഷയത്തില്‍ അമേരിക്ക ഇടപെടണമെന്നാണ് ആഗ്രഹിക്കുന്നത്. കാരണം അമേരിക്കയ്ക്ക് മാത്രമേ ഇന്ത്യയുമായി വളരെ അടുത്ത സൗഹൃദമുള്ളൂ എന്നും ഖുറേഷി കൂട്ടിച്ചേര്‍ത്തു.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതുമുതല്‍ വിഷയം അന്താരാഷ്ട്ര തലത്തിലെത്തിക്കാന്‍ തീവ്ര ശ്രമമാണ് പാകിസ്ഥാന് നടത്തുന്നത്. എന്നാല്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ വിഷയം പിരഹിരിക്കണമെന്ന് ലോക രാജ്യങ്ങള്‍ ആവശ്യപ്പെട്ടതോടെ പാകിസ്ഥാന്റെ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെടുകയായിരുന്നു. വിഷയത്തില്‍ യുഎന്നും ഇടപെടില്ലെന്ന് വ്യക്തമാക്കിയതോടെ പാകിസ്ഥാന്റെ അവസാന പ്രതീക്ഷയും നഷടമായി.