സ്വന്തം പേരില്‍ പവലിയന്‍, വികാരാധീനനായ വിരാടിനെ ആശ്വസിപ്പിച്ച് അനുഷ്‌ക
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സ്വന്തം പേരില്‍ പവലിയന്‍, വികാരാധീനനായ വിരാടിനെ ആശ്വസിപ്പിച്ച് അനുഷ്‌ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2019, 02:51 pm IST
Facebook
Twitter
WhatsAppTelegram

ഏത് അവസരത്തിലും ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് പിന്തുണ നല്‍കുന്ന വ്യക്തിയാണ് ഭാര്യ അനുഷ്‌ക ശര്‍മ്മ. തന്റെ ഭാര്യയാണ് തനിക്കേറ്റവും വലിയ കരുത്തെന്ന് കോലിയും പല തവണ പറഞ്ഞിട്ടുണ്ട്. കോലിയുടെ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ സത്യമാണെന്ന് വ്യക്തമാക്കുകയാണ് കഴിഞ്ഞ ദിവസത്തെ സംഭവം.

ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ലാ സ്‌റ്റേഡിയത്തിന്റെ പേര് അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയം എന്നാക്കി മാറ്റുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതാണ് വിരാടും ഭാര്യ അനുഷ്‌കയും. സ്റ്റേഡിയത്തിന്റെ ഒരു പവലിയന് വിരാട് കോലിയുടെ പേര് നല്‍കുന്ന ചടങ്ങും നടന്നിരുന്നു. ചടങ്ങിനിടയില്‍ കോഹ്ലി വികാരാധീനനാകുന്നതും ഭാര്യ അനുഷ്‌ക പെട്ടെന്ന് തന്നെ കോഹ്ലിയുടെ കൈ ചേര്‍ത്ത് പിടിക്കുകയും ചെയ്തു. താന്‍ എപ്പോഴും കൂടെയുണ്ടാകുമെന്ന് പൂര്‍ണ പിന്തുണ നല്‍കുന്ന അനുഷ്‌കയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

https://www.instagram.com/p/B2UHi15H9us/?utm_source=ig_embed

ക്രിക്കറ്റിലെ വിരാട് കോഹ്ലിയുടെ സംഭാവനകള്‍ക്കുളള അംഗീകാരമെന്ന നിലയിലാണ് ഡല്‍ഹി ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിലെ സ്റ്റാന്‍ഡുകളിലൊന്നിന് വിരാടിന്റെ പേര് നല്‍കാന്‍ ഡിഡിസിഎ തീരുമാനിച്ചത്. നിലവില്‍ ഫിറോസ് ഷാ കോട്ലയില്‍ സ്വന്തം പേരില്‍ സ്റ്റാന്‍ഡുകളുള്ളത് ബിഷന്‍ സിങ് ബേദിയ്‌ക്കും മൊഹീന്ദര്‍ അമര്‍നാഥിനുമാണ്. പക്ഷെ രണ്ട് പേര്‍ക്കും വിരമിക്കലിന് ശേഷമാണ് ഈ അംഗീകാരം തേടിയെത്തിയത്.

നിലവില്‍ നായകനായിരിക്കുമ്പോള്‍ തന്നെയാണ് അംഗീകാരം കോലിയെ തേടി എത്തിയിരിക്കുന്നത്. പവലിയന്റെ അനാച്ഛാദനത്തിനു ശേഷം കോലി ഡിഡിസിഎയ്‌ക്കും ടീം അംഗങ്ങള്‍ക്കും, ബാല്യകാലത്തിലെ തന്റെ പരിശീലകനും നന്ദി അറിയിച്ചു. മുന്‍ കായിക മന്ത്രി രാജ് വര്‍ധന്‍ റാത്തോഡ്, കപില്‍ ദേവ്, ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Share397
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ ഇനി ലോക്കപ്പിലിടരുത്; ചികിത്സയ്‌ക്കും സുരക്ഷയ്‌ക്കും മുൻഗണന നൽകി കേരള പൊലീസിന് പുതിയ എസ്ഒപി, 24 മണിക്കൂറിനകം ആരോഗ്യകേന്ദ്രത്തിലെത്തിക്കണം

സിഎംആർഎൽ–എക്സാലോജിക് ഇടപാട് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇഡി കേസെടുത്തു; രണ്ട് വ്യത്യസ്ത ഇസിഐആറുകൾ രജിസ്റ്റർ ചെയ്തു

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies