ന്യൂഡൽഹി : കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് മാധ്യമങ്ങളെ കാണും. നിലവിലെ സാമ്പത്തിക നിലയെപ്പറ്റിയും നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്ന സാമ്പത്തിക ഉത്തേജന നടപടികളെപറ്റിയും കേന്ദ്ര മന്ത്രി സുപ്രധാന തീരുമാനങ്ങൾ അറിയിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്.
മുന്നേറ്റം ആഗ്രഹിക്കുന്ന വാണിജ്യ, ഓട്ടോ മൊബൈൽ, കയറ്റുമതി മേഖലകളിൽ കൂടുതൽ ഇളവുകൾ നൽകിയേക്കുമെന്നും സൂചനയുണ്ട് .വാഹന നിർമ്മാണ രംഗത്ത് പുതിയ മാനദണ്ഡമനുസരിച്ചുള്ള എഞ്ചിനുകളുടെ നിർമാണവും അതുമൂലമുണ്ടായിട്ടുള്ള വാഹന വിപണിയിലെ ആശങ്കകൾ അകറ്റാനുള്ള പദ്ധതികളും പ്രഖ്യാപിക്കുമെന്നാണറിവ് .
ധനകാര്യമന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുള്ള സുപ്രധാന ചർച്ചകളെ തുടർന്നാണ് നിർമല സീതാരാമൻ നേരിട്ടു തന്നെ പത്ര സമ്മേളനം നടത്തുന്നത് . ഇത് മൂന്നാം തവണയാണ് ധനമന്ത്രി സാമ്പത്തിക ഉത്തേജന പദ്ധതികൾ പ്രഖ്യാപിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന പ്രതിപക്ഷത്തിന്റെ വാദങ്ങളുടെ മുനയൊടിക്കുന്ന വിധം വ്യക്തമായ അവലോകന റിപ്പോർട്ടും പുതിയ പദ്ധതികളും പ്രഖ്യാപിക്കുമെന്നാണറിവ്
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയിൽ അടുത്തിടെ ഐഎംഎഫ് ചൂണ്ടിക്കാട്ടിയ കുറവുകൾ പക്ഷേ അന്താരാഷ്ട്ര തലത്തിലെ മൊത്തം പ്രതിസന്ധിയുടെ ഭാഗമാണെന്ന് ധനകാര്യ മന്ത്രാലയ വൃത്തങ്ങൾ കഴിഞ്ഞയാഴ്ച വ്യകതമാക്കിയിരുന്നു . ജി ഡി പി യിൽ 2020 ഓടെ 7.2 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ ലക്ഷ്യം വെച്ചിരിക്കുന്നത്.