മഹാരാഷ്ട്രയില്‍ എന്‍സിപിക്ക് വീണ്ടും തിരിച്ചടി. എന്‍സിപിയുടെ ലോക്സഭാംഗമായ ഉദയന്‍രാജെ ഭോസലെ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെ നിരവധി ഉന്നത നേതാക്കളുടെ സാന്നിധ്യത്തില്‍ ആയിരുന്നു അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉള്‍പ്പെടെമറ്റു പ്രമുഖ നേതാക്കളും ഭോസലെയ്ക്ക് സ്വീകരണം നല്കി.
ഭോസലെ ബിജെപി നേതാക്കള്‍ക്കൊപ്പം നില്ക്കുന്ന ചിത്രംട്വീറ്റ് ചെയ്ത് അമിത്ഷാ ആണ് വാര്‍ത്ത സ്ഥീരീകരിച്ചത്. രാജ്യത്തെ സംരക്ഷിക്കാന്‍ ശത്രുവിന് മുന്നില്‍ സ്വയം കീഴടങ്ങിയ ഛത്രപതി ശിവാജി മഹാരാജിന്റെ പിന്‍ഗാമിയായ ഉദയന്‍രാജെ ഇന്ന് ബിജെപിയില്‍ ചേര്‍ന്നു. കോടിക്കണക്കിന് ബിജെപി പ്രവര്‍ത്തകരെ പ്രതിനിധീകരിച്ച് ഉദയന്രാജയെ ബിജെപി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു, അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച നയങ്ങളോട് യോജിക്കുന്നുവെന്നും ബിജെപി നേതാവെന്ന നിലയില്‍ മഹാരാഷ്ട്രയുടെ വികസനത്തിനായി പ്രവര്‍ത്തിക്കുമെന്നും ഭോസലെ പറഞ്ഞു.രാജിവെച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഭോസലെ ബിജെപിയിലേക്ക് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
देश और धर्म की रक्षा के लिए अपना सर्वस्व अर्पण कर स्वराज की स्थापना करने वाले छत्रपति शिवाजी महाराज के वंशज श्री उदयनराजे जी ने आज भाजपा की सदस्यता ग्रहण की।
मैं भाजपा के करोड़ों कार्यकर्ताओं की ओर से उदयनराजे जी का भाजपा परिवार में स्वागत करता हूं। pic.twitter.com/jg37ezH5eN
— Amit Shah (@AmitShah) September 14, 2019