ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ യുവാക്കളെ മുഖ്യാധാരാ കായികരംഗത്ത് സജീവമാക്കാനുള്ള കര്‍മപദ്ധതികള്‍ തയ്യാറായതായി കേന്ദ്രകായിക മന്ത്രി കിരണ്‍ റിജിജു അറിയിച്ചു.ഗ്രേറ്റ് ഗംഗാ റണ്‍ മാരത്തണ്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്നലെ ഞാന്‍ കശ്മീരിലെ നിരവധിയുവാക്കളുമായി സംസാരിച്ചു. കായികരംഗത്തെ അനന്തമായ സാധ്യതകളെപ്പറ്റി സൂചിപ്പിച്ചു.എല്ലാവര്‍ക്കും കായികമേഖലയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുണ്ട്. അതിനാല്‍ തന്നെ ജമ്മുകശ്മീര്‍ മേഖലയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും കായിക പരിശീലനകേന്ദ്രം ആരംഭിക്കാനുള്ള പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായതായും അവരെ അറിയിച്ചിട്ടുണ്ട്’ കേന്ദ്രമന്ത്രി അറിയിച്ചു.
ആഗസ്റ്റ് 5ന് ശേഷം ജമ്മുകശ്മീര്‍ മേഖലയിലെ എല്ലാരംഗത്തുമുള്ള വികാസം പ്രാദേശിക ഭരണസംവിധാനങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ളതാണ്.യുവാക്കളെ ദേശീയ മുഖ്യധാരയിലെത്തിക്കാന്‍ കായികരംഗംപോലെ മറ്റോരു മേഖലയില്ല.അതിനാലാല്‍ തന്നെ കേന്ദ്രകായിക മന്ത്രാലയം പ്രത്യേക ശ്രദ്ധയാണ് കശ്മീരിലെ കായികമേഖലയില്‍ നല്‍കുന്നതെന്നും റിജിജു വ്യക്തമാക്കി.
നിലവില്‍ സ്ക്കൂളുകളിലെ പരിമിതമായ സൗകര്യങ്ങളിലാണ് കശ്മീരിലെ കായികരംഗം മുരടിച്ചുപോയത്.ആൺകുട്ടികളും പെൺകുട്ടികളുമടക്കം എല്ലാ കായിക ഇനത്തിലും ഉയർന്നുവരാനാണ് പുതിയ സംവിധാനങ്ങൾ ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.















