സിന്ധി: പാകിസ്ഥാനില്‍ ഹിന്ദുക്കള്‍ക്കുനേരെ വ്യാപക ആക്രമണം. ക്ഷേത്രങ്ങളും വിദ്യാലങ്ങളും ആക്രമികള്‍ തകര്‍ത്തു. ഹിന്ദുക്കളുടെ വീടുകള്‍ കൊള്ളയടിക്കുകയും ചെയ്തു. പാകിസ്ഥാനിലെ ഘോത്കി ജില്ലയില്‍ ഞാറാഴ്ചയായിരുന്നു സംഭവം. തീവ്രവാദി നേതാവ് മിയാന്‍ മിഥുവിന്റെ നേതൃത്വത്തിലായിരുന്നു ഹിന്ദുക്കള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്.
ഇസ്ലാമിക പ്രവാചകനെതിരെ അധ്യാപകന് മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് വിദ്യാര്‍ഥിയുടെ പിതാവ് വ്യാജ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ന്യൂനപക്ഷ ഹിന്ദു സമുദായത്തില്‍ നിന്നുള്ള സ്കൂള്‍ പ്രിന്‍സിപ്പാളിനെതിരെ മതനിന്ദ ആരോപിച്ചു പോലീസ് കേസെടുത്തു. തുടര്‍ന്ന് പോലീസിന്റെ സാന്നിധ്യത്തില്‍ മത തീവ്രവാദികള്‍ സ്കൂളും ക്ഷേത്രങ്ങളും നശിപ്പിക്കുകയായിരുന്നു.
സമൂഹമാദ്ധ്യമങ്ങളിലൂടെ ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നതിന്റെ വീഡിയോ പങ്കുവച്ചു പ്രദേശിവാസികളോട് ഹിന്ദുക്കള്‍ക്ക് നേരെ ആക്രമണം നടത്താനും ആഹ്വാനം ചെയ്തിട്ടുണ്ട്. കലാപത്തെ തുടര്‍ന്ന് പ്രദേശത്തെ ഹിന്ദുക്കള്‍ക്ക് വീടിനുള്ളില്‍ തന്നെ തുടരേണ്ട അവസ്ഥയാണെന്ന്് മനുഷ്യാവകാശ പ്രവര്ത്തകന് സത്താര്‍ സാങ്കെജോ പറഞ്ഞു. ന്യൂനപക്ഷ ഹിന്ദു സമുദായത്തെ സംരക്ഷിക്കാന്‍ സിന്ധ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഹിന്ദു ന്യൂനപക്ഷ സമൂഹത്തിന് നേരെ ആക്രമം, തട്ടിക്കൊണ്ടുപോകല്‍, മതപരിവര്‍ത്തനം എന്നിവ പതിവാകുകയാണ്.
രണ്ടുമാസങ്ങള്‍ക്ക് മുന്‍പ് പാകിസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത സിഖ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതായി പരാതി ഉയര്‍ന്നിരുന്നു.