ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ ആരൊക്ക പിന്തുണച്ചാലും പ്രതിഷേധിക്കുമെന്ന് പാകിസ്ഥാന് വിദേശകാര്യ മന്ത്രി മുഹമ്മദ് ഷാ ഖുറേഷി. ഇതിനായി പാകിസ്ഥാനിലെ 220 ദശലക്ഷം പേരും ഒന്നടങ്കം സൈന്യത്തിനൊപ്പം നില്‍ക്കുമെന്ന് ഖുറേഷി പറഞ്ഞു. പഞ്ചാബ് പ്രവിശ്യയിലെ രംഗീല്പൂരില് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് ഖുറേഷി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യക്കെതിരെ 220 ദശലക്ഷം വരുന്ന ജനങ്ങളെ സൈന്യത്തിനൊപ്പം അണിനിരത്തുമെന്നാണ് ഖുറേഷി പറഞ്ഞത്. വിദ്യാര്‍ഥികള്‍ യുവാക്കള്‍, ജോലിക്കാര്‍, കര്‍ഷകര്‍ തുടങ്ങി 220 ദശലക്ഷം ജനങ്ങള്‍ ഉള്‍പ്പെടുന്നതാണ് പാക് സൈന്യമെന്നും ഖുറേഷി പറഞ്ഞു.
അതേസമയം, പാക് അധീന കശ്മീരില്‍ പാക് സര്‍ക്കാരിന്റെ ജനദ്രോഹപരമായ നടപടികളില്‍ പ്രതിഷേധത്തിലാണ് ജനങ്ങള്‍. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് സംഘടിപ്പിച്ച മഹാ റാലിക്കും പിന്തുണ കുറവായിരുന്നു. പല തരത്തിലുള്ള പ്രകോപനമാണ് പാകിസ്ഥാന്റെ ഭാഗത്തു നിന്നും ഉയരുന്നത്. ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്നും ഇമ്രാന് നേരത്തെ വ്യക്തമാക്കിയിരുന്നു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം ഇന്ത്യക്കെതിരെ നിരന്തരം മുറവിളി കൂട്ടുകയാണ് പാകിസ്ഥാന്. ആഗോളതലത്തില്‍ പ്രശ്നം അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പെഴും പരാജയമായിരുന്നു ഫലം. ഇന്ത്യയുടെ നടപടിക്കെതിരെ പിന്തുണ തേടി മറ്റ് രാജ്യങ്ങളെ ആശ്രയിച്ചിരുന്നെങ്കിലും പരാജയമായിരുന്നു. തുടര്‍ന്ന് കശ്മീര്‍ വിഷയം ഇന്ത്യയുടെ മാത്രം ആഭ്യന്തര പ്രശ്നമാണെന്നും ഇടപെടാന്‍ തയാറല്ലെന്ന് യുഎന്‍ കൂടി അറിയച്ചതോടെ പാകിസ്ഥാന് ഒറ്റപ്പെടുകയായിരുന്നു. നിരന്തരം പരാജയപ്പെട്ടിട്ടും ഇന്ത്യയോടുള്ള പ്രതിഷേധത്തിന് കുറവ് വരുത്താന്‍ പാകിസ്ഥാന് തയാറായില്ല. മറ്റ് രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് പിന്തുണ നല്കിയാലും പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് പാകിസ്ഥാന്.