കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനും പങ്കുണ്ടെന്ന് ടി ഒ സൂരജ് ഹൈക്കോടതിയില്‍. കരാറുകാരന് മുന്‍കൂറായി പണം നല്കാന് ഉത്തരവിട്ടത് ഇബ്രാഹിം കുഞ്ഞാണെന്നും, പലിശ ഈടാക്കാതെ പണം നല്‍കാനായിരുന്നു ഉത്തരവെന്നും സൂരജ് ഹൈക്കോടതിയെ അറിയിച്ചു.
റിമാന്‍ഡില്‍ കഴിയുന്ന സൂരജ് ഹൈക്കോടതിയില്‍ നല്കിയ ജാമ്യ ഹര്‍ജിയിലാണ് ആരോപണം ഉന്നയിച്ചത്. താന്‍ അല്ല അഴിമതി നടത്തിയത് പണം നല്കാന് ഉത്തരവിട്ടത് ഇബ്രാഹിം കുഞ്ഞാണെന്നും സൂരജ് പറഞ്ഞു. 8.25 കോടി രൂപ കരാറുകാരന് മുന്‍കൂര്‍ നല്‍കാനായിരുന്നു ഉത്തരവ്. പലിശ ഈടാക്കാനുള്ള നിര്‍ദ്ദേശം ഉത്തരവില്‍ ഉണ്ടായില്ല. താനാണ് 7 ശതമാനം പലിശ ഈടാക്കണം എന്ന് ഉത്തരവിട്ടതെന്നും സൂരജ് വ്യക്തമാക്കി.
കരാറുകാരന് മുന്‍കൂര്‍ പണം നല്‍കിയതിനാണ് സൂരജിനെ അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ പണം ആദ്യ 4 ബില്ലില്‍ തന്നെ തിരിച്ചുപിടിച്ചെന്നും സൂരജ് പറഞ്ഞു.