അബുദാബിയിലെ നിരത്തുകളിൽ അമിതവേഗത്തിന് മാത്രമല്ല, വേഗം കുറഞ്ഞാലും പിടിവീഴുമെന്ന് പോലീസ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. സ്പീഡ് ട്രാക്കുകളിൽ വേഗം കുറച്ച് വാഹനമോടിക്കരുതെന്ന് പോലീസ് വ്യക്തമാക്കി. വേഗം കുറച്ച് വാഹനമോടിക്കുന്നർ നിർബന്ധമായും റോഡിന്റെ വലത് ഭാഗത്തുള്ള ട്രാക്ക് മാത്രം ഉപയോഗിക്കണം. പുറകിൽ നിന്നും ഇടത് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് മാർഗ്ഗതടസമുണ്ടാക്കും വിധം വാഹനമോടിച്ചാൽ 400 ദിർഹമാണ് പിഴ. ഇതുസംബന്ധിച്ച് മലയാളമടക്കമുള്ള ഭാഷകളിൽ പോലീസ് ബോധവത്കരണവും നടത്തുന്നുണ്ട്.