യുട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നീ സമൂഹ മാധ്യമങ്ങളിൽ സജീവമായ ഷാർജ പോലീസ് തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ് കൂടുതൽ സജീവമാക്കുകയാണ്. ഇതിന്റെ ഭാഗമായി ഇനി മുതൽ ഇംഗ്ലീഷിലും ഷാർജ പോലീസിന്റെ ഇൻസ്റ്റാഗ്രാം അപ്ഡേറ്റുകൾ ലഭ്യമാകും. ഒരു ലക്ഷത്തിലധികം ഫോളോവെർസ് ആണ് ഷാർജ പോലീസിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് ഉള്ളത്. പ്രധാന അറിയിപ്പുകൾ, പോലീസ് സേനക്ക് ലഭിച്ച അംഗീകാരങ്ങൾ, നേട്ടങ്ങൾ ഇവയെല്ലാം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഷാർജ പോലീസിന്റെ ഒൻപതിനായിരത്തോളം റിപ്പോർട്ടുകളും ഇൻസ്റ്റാഗ്രാം പേജിലുണ്ട്.