കഠിനമായ ചൂടിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി യു.എ.ഇയിൽ നടപ്പാക്കിയ നിര്‍ബന്ധിത ഉച്ചവിശ്രമ നിയമം തൊഴിലിടങ്ങളിൽ ലംഘിച്ചതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.42 പരാതികളാണ് ലഭിച്ചത്.ഇതിൽ 5 തൊഴിലിടങ്ങളിൽ നിയമലംഘനം കണ്ടെത്തിയാതായി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ മൂന്നു മാസങ്ങളിലും തൊഴിലാളികളുടെ ജോലി സമയം രണ്ട് ഘട്ടങ്ങളിലായി എട്ട് മണിക്കൂറായി പരിമിതപ്പെടുത്തിയിരുന്നു.ഉച്ചവിശ്രമ നിയമം പാലിക്കുന്നുണ്ടോറിയാൻ കർശന പരിശോധനകളാണ് അധികൃതർ നടത്തിയത്.തുടർച്ചയായ പതിനഞ്ചാമത് വർഷമാണ് യു.എ.ഇയിൽ നിര്‍ബന്ധിത ഉച്ചവിശ്രമ നിയമം നടപ്പാക്കിയത്.