ബംഗളൂരു : ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്കു നാളെ ബംഗളൂരുവിൽ മൂന്നാം ട്വന്‍റി 20 പോരാട്ടം . അവസാന മത്സരത്തിൽ നാളെ ജയിച്ചാൽ ഇന്ത്യയെ കാത്തിരിക്കുന്നത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാട്ടിലെ ആദ്യ ട്വന്‍റി 20 പരമ്പര നേട്ടമാണ് .കഴിഞ്ഞ രണ്ടാം ട്വന്‍റി 20 ഇന്ത്യ 7 വിക്കറ്റുകൾക്ക് ജയിച്ചത് നായകൻ വിരാട് കോഹ്‌ലിയുടെ അർദ്ധസെഞ്ച്വറിയുടെ മികവിലാണ് .
ബാറ്റിങ്ങിൽ ഓപ്പണർമാരുടെ പ്രകടനം ഒന്നുകൂടെ ഉയർന്നാൽ മികച്ച സ്കോർ നേടാൻ സാധിക്കും . എന്നാൽ നിലവിലെ തലവേദന ഋഷഭ് പന്തിന്റെ കാര്യത്തിലാണ് .ബാറ്റിങ്ങിൽ തുടർച്ചയായ പരാജയം മധ്യനിരയുടെ പ്രകടനത്തെ കാര്യമായി ബാധിക്കുകയാണ് .കുറവ് പരിഹരിച്ചത് മൊഹാലിയില്‍ നടന്ന രണ്ടാം ടി20യില്‍ നായകന്‍ വിരാട് കോലിയുടെ ബാറ്റിംഗ് മികവാണ് .കോഹ്‌ലി 52 പന്തില്‍ 72 റണ്‍സ് നേടി.ബൗളിംഗിൽ ദീപക് ചാഹറാണ് 22 നു -2 വിക്കറ്റുകൾ നേടി മികച്ച പ്രകടനം നടത്തിയത് .ദക്ഷിണാഫ്രിക്കൻ മുൻനിരയുടെ കൂട്ടുകെട്ട് പൊളിച്ചത് ചാഹറായിരുന്നു .
ദക്ഷിണാഫ്രിക്കൻ നിരയിൽ ക്യാപ്റ്റൻ ഡി കോക്കും (52 )ബാവുമായും (49 )ആണ് രണ്ടാം മത്സരത്തിൽ മികച്ചു നിന്നത്. ദക്ഷിണാഫ്രിക്കൻ ബൗളിംഗിൽ റബാഡക്കും ഫുക്കവോക്കും കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല.6 ബൗളർമാരെ മാറിമാറി പരീക്ഷിച്ചിട്ടും കോഹ്‌ലിയുടെ ബാറ്റിംഗ് കരുത്തിൽ ഇന്ത്യ അനായാസം ജയിക്കുകയായിരുന്നു .















